ദോഹ: പോറ്റമ്മയായ ഖത്തറിനോടുള്ള സ്നേഹം മൂത്ത മലയാളി പ്രവാസി തയാറാക്കിയ വീഡിയേ ാ ആൽബം വൈറലാകുന്നു. 20 വർഷമായി ഖത്തറിൽ ൈഡ്രവറായി ജോലി ചെയ്യുന്ന ആലുവ കുട്ടമശ്ശേരി മുണ്ടേത്ത് സിറാജ് ആണ് അഞ്ചര മിനുട്ട് ദൈർഘ്യമുള്ള ആൽബം തയാറാക്കിയിരിക്കുന്നത്. ‘ലൂലുൽ ഖത്തർ’ (മുത്താണ് ഖത്തർ) എന്നാണ് പേര്.
അറബി, മലയാളം, ഹിന്ദി ഭാഷകളിലായുള്ള ഗാനമാണ് മുഖ്യആകർഷണം. മനോഹരമായ ദൃശ്യങ്ങളാലും സമ്പന്നമാണ്. ഉംസൈദ്, സൂഖ് വാഖിഫ്, വഖ്റ പാർക്ക് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്. മിറർ ആർട്സ് ഗ്രൂപ്പ് ആണ് കാമറ നിർവഹിച്ചിരിക്കുന്നത്. രചനയും സംഗീതവും സംവിധാനവും സിറാജിേൻറതാണ്. യൂ ട്യൂബിൽ വൻ ഹിറ്റായ ആൽബം ആയിരക്കണക്കിന് ആളുകളാണ് ഇതുവരെ കണ്ടത്. ചെറുപ്പം മുതലേ കലാരംഗത്തുള്ള സിറാജ് നാട്ടിൽ നാടകമേഖലയിൽ അടക്കം പ്രവർത്തിച്ചിട്ടുണ്ട്. ‘ഒാണം വരവായ്...’, ‘ഒരു വട്ടം കൂടി ഒാത്തുപള്ളിയിൽ പോകാൻ...’ എന്നീ രണ്ട് ആൽബങ്ങൾ നേരത്തേ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: ഹൈറുന്നിസ. മക്കൾ: ഫഹ്മിദ ഖമർ, ഫിൽദ ഖമർ, ഫൗസ ഖമർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.