????????? ???????????????? ??????????????????????

‘കലയും നൃത്തവു’മായി ഇന്ത്യന്‍ ചിത്ര പ്രദര്‍ശനം

ദോഹ: തത്സമയ ചിത്രരചനയുമായുള്ള ഇന്ത്യന്‍ ചിത്രകാരന്മാരുടെ പ്രദര്‍ശനം നവ്യാനുഭവമായി. ഇന്ത്യന്‍ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ‘വിഷ്വല്‍ ആര്‍ട്സ് ഫോറം ഇന്ത്യ -വഫി’യുടെ നേതൃത്വത്തിലാണ് രണ്ട് ദിവസം നീണ്ട ചിത്രരചനാ പ്രദര്‍ശനത്തിന് ബിര്‍ള സ്കൂള്‍ വേദിയായത്. ‘കലയും നൃത്തവും’ പ്രമേയമാക്കിയുള്ള സൃഷ്ടികളാണ് ഇവിടെ നെയ്തെടുത്തത്. സൃഷ്ടിപരമായ കഴിവുകള്‍ പല മാധ്യമങ്ങളിലായി ഉപയോഗപ്പെടുത്തുന്നവരുടെ കൂട്ടായ്മയാണിതെന്ന് വഫി പ്രസിഡന്‍റ് ഡോ. ശ്രീകുമാര്‍ പദ്മനാഭന്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. 
തങ്ങളുടെ ആത്മസമര്‍പ്പണവും അദ്ധ്വാനവും സന്ദര്‍ശകര്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ ഇത്തരം ‘ലൈവ് ഷോ’കള്‍ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ചിത്രരചനയുടെ വൈവിധ്യ മേഖലകള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന് കാണികള്‍ നേരിട്ട് മനസ്സിലാക്കുന്നു -അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരായ ചിത്രകാരന്മാരുടെ കൂട്ടായ്മയായ സാംസ്കാരിക സംഘടനയാണ് വഫി. നിലവില്‍ മുപ്പതോളം ചിത്രകാരന്മാര്‍ കൂട്ടായ്മയില്‍ അംഗങ്ങളാണ്. ആഗോള ചിത്രകലാരംഗത്ത് ഇന്ത്യന്‍ ചിത്രകാരന്മാരുടെ സൃഷ്ടികള്‍ക്കും തങ്ങളുടേതായ ഇടം കണ്ടത്തൊനാണ് ഈ കൂട്ടായ്മയുടെ ശ്രമം. കളിമണ്ണ്, സെറാമിക്, കഠാര ഉപയോഗിച്ചുള്ള ചിത്രരചനാരീതി, മെറ്റല്‍ പ്ളേറ്റുകള്‍, ചാര്‍ക്കോള്‍ തുടങ്ങി വിവിധ ങ്ങളായ ക്യാന്‍വാസുകളാണ് ക്യാമ്പില്‍ പങ്കെടുത്ത ആര്‍ട്ടിസ്റ്റുമാര്‍ ഉപയോഗിച്ചത്. കൂടാതെ ഇന്ത്യന്‍ തനത് ചിത്ര രൂപമായ ഫാഡ് പെയിന്‍റിങും (സ്ക്രോള്‍ പെയിന്‍റിങ്-ഫോക്ക് പെയിന്‍റിങ്) ഇവിടെ കൂടിയ കലാകാരന്മാര്‍ ആവിഷ്കരിച്ചിരുന്നു. ഇളംതലമുറയ്ക്ക് പ്രചോദനമാകുന്ന  രീതിയില്‍ രാജ്യത്തെ പ്രമുഖ വിദ്യാലയങ്ങളില്‍വെച്ചാണ് ചിത്രരചനാ ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുന്നതെന്ന് വഫി അംഗങ്ങള്‍ പറഞ്ഞു. രണ്ടുദിവസം നീണ്ട ക്യാമ്പില്‍ പങ്കെടുത്ത അംഗങ്ങളില്‍ ഭൂരിഭാഗവും ചിത്രകലയോട് അഭിനിവേശമുള്ളവരാണെങ്കിലൂം പ്രൊഫഷനല്‍ ചിത്രകാരന്മാര്‍ കുറവാണെന്ന് ഡോക്ടര്‍ കൂടിയായ ഡോ. പദ്മനാഭന്‍ പറഞ്ഞു. 
 
Tags:    
News Summary - music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.