ദോഹ: ആഘോഷങ്ങൾക്കും വിനോദങ്ങൾക്കും പുതിയ നിർവചനവുമായി ഖത്തറിലെ പ്രധാന സന്ദർശക കേന്ദ്രമായ മുശൈരിബ് ഡൗൺടൗൺ മാറുന്നു.
അന്താരാഷ്ട്ര പ്രശസ്തമായ എന്റർടെയ്ൻമെന്റ് ബ്രാൻഡുകളായ ഗ്രൗണ്ട് കൺട്രോൾ, ഹാസ്ബ്രോ എന്നിവയുമായി സഹകരിച്ചാണ് കുടുംബങ്ങൾക്ക് ആഘോഷകരമാക്കാൻ ഒരുപിടി വിനോദങ്ങൾ മുശൈരിബിലെത്തുന്നത്. ഇരു ബ്രാൻഡുകളുടെയും ലൈസൻസിന് കീഴിലുള്ള മൂന്ന് തകർപ്പൻ വിനോദ പരിപാടികൾ മുശൈരിബ് ഗലേറിയയിൽ തയാറാകും. ഈ വർഷം അവസാനത്തോടെ തുറന്നുനൽകുന്ന വിനോദകേന്ദ്രം സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചു.
ഗ്രൗണ്ട് കൺട്രോൾ, എൻ.ഇ.ആർ.എഫ് ആക്ഷൻ എക്സ്പീരിയൻസ്, പ്ലേ-ഡോഹ് ഫൺ ഫാക്ടറി എന്നിവയിലൂടെ മുശൈരിബ് ഡൗൺടൗൺ ദോഹയിലേക്കുള്ള സന്ദർശകർക്ക് മികച്ച വിനോദ അനുഭവങ്ങളുടെ പുതിയ കുടുംബ ഇടമാണ് സൃഷ്ടിക്കുന്നതെന്ന് മുശൈരിബ് പ്രോപ്പർട്ടീസ് സി.ഇ.ഒ അലി മുഹമ്മദ് അൽകുവാരി പറഞ്ഞു. ക്ലാസിക് ഗെയിമുകളും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സംയോജിപ്പിച്ച് കൊണ്ടുള്ള ഗ്രൗണ്ട് കൺട്രോൾ വിനോദകേന്ദ്രം ഒരുങ്ങുന്നത് മുശൈരിബ് ഗലേറിയയിലെ 2300 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ്.
നൂതന ആർക്കേഡ് ഗെയിമുകൾ, ഹൈ-സ്പീഡ് റേസിങ് സിമുലേറ്ററുകൾ, ആധുനിക ടേബിൾ ഗെയിമുകൾ, അഡ്വാൻസ്ഡ് ബില്യാർഡുകൾ എന്നിവക്കൊപ്പം പുത്തൻ ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പത്ത് ലൈനുകളുള്ള ബൗളിങ് വേദിയും ഇവിടെ സജ്ജമാകും.
ജെറ്റ് പോങ്, ഡിജിറ്റൽ ഡാർട്ടിങ് പോലെ പുതിയ ഗെയിമുകൾക്കൊപ്പം എയർ ഹോക്കി, ടേബിൾ ഫുട്ബാൾ തുടങ്ങിയവയും സന്ദർശകർക്ക് ആസ്വദിക്കാം.
കുടുംബ ആഘോഷങ്ങൾ, ഒത്തുചേരലുകൾ, കോർപറേറ്റ് ഇവന്റുകൾ എന്നിവക്ക് അനുയോജ്യമായ പ്രത്യേക സ്ഥലവും ഇവിടെ സജ്ജമാക്കും.
സാഹസിക പ്രേമികളായ കുട്ടികൾക്കും യുവാക്കൾക്കും വിനോദവും, ആവേശവും ത്രില്ലും സമ്മാനിക്കുന്ന ഫൈറ്റിങ് എക്സ്പീരിയൻസുകളുമായാണ് എൻ.ഇ.ആർ.എഫ് ആക്ഷൻ സംവിധാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.