ദോഹ: ആറാമത് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നിരീക് ഷണത്തിന് ദേശീയ മനുഷ്യാവകാശ കമ്മിറ്റി വിശദമായ പദ്ധതികള്‍ തയ്യാറാക്കിയതായി ഡോ. മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍ കുവാരി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബോധവത്ക്കരണം ഉള്‍പ്പെടെ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ യാണ് തയ്യാറാക്കിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട അവകാശങ്ങളും വിവിധ ഘട്ടങ്ങളും ദേ ശീയ മനുഷ്യാവകാശ കമ്മിറ്റി അംഗം വിശദീകരിച്ചു. റജിസ്റ്റര്‍ ചെയ്യാനും പോളിംഗ് സ്റ്റേഷനുകളില്‍ എളുപ്പത്തില്‍ എത്തിച്ചേരാനുമുള്ള സൗകര്യം, ലളിതവും നിര്‍ബാധവുമായ നടപടിക്രമങ്ങള്‍, ആരാധനാലയങ്ങള്‍, സ്ഥാപ നങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുകെട്ടിടങ്ങള്‍, പൊതുസംഘങ്ങളുടെ കെട്ടിടങ്ങളും സ്ഥാപനങ്ങളും, വൈദ്യുതി ടെലിഫോണ്‍ കേന്ദ്രങ്ങള്‍, തെരഞ്ഞെടുപ്പ് ഹാളുകളുടെ അകത്തും പുറത്തും തുടങ്ങിയ സ്ഥലങ്ങ ളിലെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതും പോസ്റ്ററുകളും പരസ്യങ്ങളും ഫോട്ടോകളും പതിക്കു ന്നതും നിരോധിച്ചിട്ടുണ്ട്.
ഓരോ വോട്ടറും തങ്ങളുടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് അവകാശം വിനിയോഗിക്കണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ലീഗല്‍ കമ്മിറ്റി അംഗം ലഫ്റ്റനന്റ് സാലിഹ് ജാസിം അല്‍ മുഹമ്മദി ആവശ്യപ്പെട്ടു. ഏപ്രില്‍ 16നാണ് സെന്‍ട്രല്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്. മുന്‍സിപ്പല്‍ കൗണ്‍സിലിലെ 29 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.