മുഹാദസ കുടുംബസംഗമം പോസ്റ്റർ പ്രകാശനം നിർവഹിക്കുന്നു
Posted On
date_range Updated On
date_range മുഹാദസ സംഗമം പോസ്റ്റർ പ്രകാശനം
ദോഹ: കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് എട്ടിന് സംഘടിപ്പിക്കുന്ന ‘മുഹാദസ’ കുടുംബസംഗമത്തിന്റെ പോസ്റ്റർ പ്രകാശനം കാസർകോട് ജില്ല പ്രസിഡന്റ് ലുക്മാൻ തളങ്കര നിർവഹിച്ചു.
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത്, ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ, വിവിധ കമ്മിറ്റി ഭാരവാഹികളായ സമീർ, അലി ചേരൂർ, ഷാനിഫ് പൈക, ഹാരിസ് എരിയാൽ, ഷഫീഖ് ചെങ്കളം, ജാഫർ കല്ലങ്കാടി, നവാസ് ആസാദ് നഗർ, റഹീം ചൗക്കി, റോസുദ്ദീൻ, ഹമീദ് കൊടിയമ്മ, റഹീം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.