ഇന്ത്യയിലെ ഇപ്പോഴത്തെ പ്രതിപക്ഷം വിദ്യാര്‍ഥികളാണെന്ന് ടി.പി.അഷ്റഫലി

ദോഹ: ഇന്ത്യയിലെ ഇപ്പോഴത്തെ പ്രതിപക്ഷം വിദ്യാര്‍ഥികളാണെന്ന്  എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് ടി.പി.അഷ്റഫലി പറഞ്ഞു. ദോഹയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിന്‍െറ തെളിവാണ് കഴിഞ്ഞവര്‍ഷം ജനുവരിയില്‍  ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ രോഹിത് വെമൂലയുടെ ആത്മഹത്യയിലൂടെ ഉയര്‍ന്നുവന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ഇന്ത്യ ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ആ പോരാട്ടങ്ങള്‍ക്കൊപ്പമായിരുന്നു എം.എസ്.എഫ് നിലകൊണ്ടത്. സംഘപരിവാര ആധിപത്യത്തിന്‍െറ കീഴില്‍ ഫാസിസ്റ്റുകളുടെ വേട്ടയാടലുകള്‍ക്കും ആക്രമണങ്ങളും നടക്കുകയാണ്. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളും സംഘപരിവാരത്തിന്‍്റെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജെ.എന്‍.യു സര്‍വകലാശാലയില്‍ പിന്‍വാതിലിലൂടെ ആധിപത്യം സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമം. പ്രവേശനത്തിനായി വൈവയുടെ മാര്‍ക്ക് 30ല്‍ നിന്ന് 100ശതമാനമായി വര്‍ധിപ്പിക്കാനാണ് അക്കാഡമിക് കൗണ്‍സില്‍ ശ്രമിക്കുന്നത്.  
മറ്റുള്ള വിഭാഗങ്ങളില്‍ മാര്‍ക്ക് കുറയ്ക്കാനും ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു. വൈവയുടെ മാര്‍ക്കില്‍ 15 ശതമാനം  കുറയ്ക്കണമെന്ന ശുപാര്‍ശ മുന്നിലുള്ളപ്പോഴാണ് മാര്‍ക്ക് 100ശതമാനമാക്കാന്‍ ശ്രമിക്കുന്നത്.  നാഗ്പൂരില്‍നിന്നുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്  എല്ലാതരത്തിലുമുള്ള നിയമനങ്ങളും നടക്കുന്നത്. മതേതരവിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടേണ്ട സന്ദര്‍ഭമാണിത്.
ഇത്തരമൊരു സവിശേഷ സാഹചര്യത്തിലാണ് എംഎസ്എഫ് ദേശീയതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ദേശീയപ്രവര്‍ത്തനത്തിന്‍െറ  ഭാഗമായി ജനുവരി 17 മുതല്‍ 23വരെ സാമൂഹ്യനീതി വാരാചരണം സംഘടിപ്പിക്കുന്നുണ്ട്.
23ന് ചെന്നെയിലാണ് സമാപനം .91ല്‍ സ്വാശ്രയ വിദ്യാഭ്യാസ പ്രസ്ഥാനത്തിന് കേരളത്തില്‍ തുടക്കം ലഭിച്ചതിനുശേഷം 25വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ സോഷ്യല്‍ ഓഡിറ്റിനുവിധേയമാകേണ്ടതിന്‍്റെ ആവശ്യകതയിലേക്കാണ് കാര്യങ്ങളത്തെുന്നത് എന്നും  എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.
സ്വാശ്രയ മേഖലയെ കയറൂരി വിടുന്ന  തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - msf president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.