ദോഹ: മൊസാംബിക്കില്‍ നിന്ന് ഇനി ഖത്തര്‍ പെട്രോളിയം(ക്യു.പി) എണ്ണ ഖനനം നടത്തും. ഇതിനുള്ള കര ാറില്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. അങ്കോഷെ, സാംബെസി ബേസിനുകളിലെ മൂന്നു ഓഫ് ഷോര്‍ ബ്ലോക്കുകള ിലാണ് ക്യു.പി ഖനനം നടത്തുക. പത്തുശതമാനം ഓഹരിയാണ് ക്യു.പി സ്വന്തമാക്കിയത്. എക്സോണ്‍ മൊബീലുമായി ചേര്‍ന്നാണ് ഖനനത്തിനുള്ള അവകാശം നേടിയത്. ദീര്‍ഘകാല പങ്കാളിയായ എക്സോണ്‍ മൊബീലുമായി ചേര്‍ന്ന് കരാറില്‍ ഒപ്പുവെക്കാനാകുന്നതില് സന്തോഷമുണ്ടെന്ന് ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം സിഇഒയും പ്രസിഡൻറുമായ സആദ് ഷെരീദ അല്‍കഅബി പറഞ്ഞു. മൊസാംബിക്കിലേക്ക് ഇതാദ്യമാണ് ഖത്തര്‍ പെട്രോളിയത്തിെൻറ പ്രവേശനം. തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് നാഴികക്കല്ലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഖനന പര്യവേഷണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ തുടങ്ങും. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുള്ള കര്‍മപദ്ധതിയുടെ പ്രതിഫലനം കൂടിയാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈഡ്രോകാര്‍ബണ്‍ മേഖലകളിലേക്ക് ക്യു.പി പ്രവേശിക്കുന്നത്. ഓപ്പറേറ്ററായ എക്സോണ്‍ മൊബീലിന് പുറമെ എംപ്രേസ നസിയോണല് ഡെ ഹൈഡ്രോകാര്ബണെറ്റോസ്, റോസ്നെഫ്റ്റ് എന്നിവയും ഓഹരി സ്വന്തമാക്കിയിട്ടുണ്ട്. 50ശതമാനം പങ്കാളിത്തം എക്സോണ്‍ മൊബീലിനാണ്.
ഖത്തറിെൻറ പിൻമാറ്റം അംഗീകരിക്കുന്നു – കുവൈത്ത് പെേട്രാളിയം മന്ത്രി
ദോഹ: ഒപെകിൽ നിന്നുള്ള ഖത്തറിെൻറ പിൻമാറ്റത്തെ മാന്യമായ നിലപാടായി തന്നെയാണ് കാണുന്നതെന്ന് കുവൈത്ത് പെട്രോളിയം മന്ത്രി ബഖീത് അൽറഷീദി അറിയിച്ചു. ഖത്തർ സ്വീകരിച്ച രാഷ്ട്രീയ നിലപാടാണിത്. എണ്ണ വിപണിയിൽ സ്ഥിരതയുണ്ടാകണമെന്നതാണ് കുവൈത്തിെൻറ താൽപര്യം. ഉൽപാദകരുമായി കരാർ നിലനിർത്തുന്നതിനും ഉൽപാദന നിലവാരം നിർണയിക്കുന്നതിനും ഒപെകിെൻറ താൽപര്യത്തെ അംഗീകരിക്കുന്നതായി കുവൈത്ത് മന്ത്രി അറിയിച്ചു. പ്രകൃതി വാതക ഉൽപാദനത്തിലും കയറ്റുമതിയിലും ആഗോള തലത്തിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ഖത്തർ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിൻമാറ്റ തീരുമാനമെടുത്തതെന്ന അഭിപ്രായമാണ് സാമ്പത്തിക നിരീക്ഷകരിൽ നിന്നുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.