മോറെക്സ് ഗ്രൂപ് ചെയർമാൻ ഷെരീഫ് മൗലക്കിരിയത്ത്, മലേഷ്യൻ പ്രധാനമന്ത്രി ഡാറ്റോ ഇസ്മായിൽ സാബ്രി ബിൻ യാക്കൂബിനൊപ്പം
ദോഹ: മോറെക്സ് ഗ്രൂപ് ചെയർമാൻ ഷെരീഫ് മൗലക്കിരിയത്ത്, മലേഷ്യൻ പ്രധാനമന്ത്രി ഡാറ്റോ ഇസ്മായിൽ സാബ്രി ബിൻ യാക്കൂബുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. മലേഷ്യൻ ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള മോറെക്സ് ഗ്രൂപ്പിന്റെ താൽപര്യം സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു.
നിക്ഷേപത്തിനുള്ള സന്നദ്ധതയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. കൂടാതെ, കൂടുതൽ ചർച്ചകൾക്കായി അദ്ദേഹത്തെ മലേഷ്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
രണ്ടു ദിവസങ്ങൾക്കുമുമ്പ്, മലേഷ്യൻ ധനകാര്യ-സാമ്പത്തിക വകുപ്പുകളുടെ മുതിർന്ന മന്ത്രിയും അന്താരാഷ്ട്ര വ്യാപാര വ്യവസായ മന്ത്രിയുമായ ഡാറ്റോ സെരി മുഹമ്മദ് അലിയും മോറെക്സ് ഗ്രൂപ് ചെയർമാൻ ഷെരീഫ് മൗലക്കിരിയത്തുമായുള്ള കൂടിക്കാഴ്ചയിൽ ഇതേക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്തിരുന്നു. പുതിയ ബിസിനസ് പ്ലാനിനെ അദ്ദേഹം അഭിനന്ദിക്കുകയും ഇക്കാര്യത്തിൽ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.