ആരോഗ്യമന്ത്രാലയം ആസ്ഥാനം

റെഡ്​ലിസ്റ്റിൽ കൂടുതൽ രാജ്യങ്ങൾ

ദോ​ഹ: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ൺ കേ​സു​ക​ൾ പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ്രീ​ൻ ലി​സ്റ്റി​ലു​ള്ള പ​ത്തു​രാ​ജ്യ​ങ്ങ​ളെ കൂ​ടി ഖ​ത്ത​ർ റെ​ഡ്​ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ജ​നു​വ​രി എ​ട്ടു​ ശ​നി​യാ​ഴ്ച മു​ത​ൽ മാ​റ്റം പ്രാ​ബ​ല്യ​ത്തി​ൽ​വ​രു​മെ​ന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഓ​സ്​​ട്രി​യ, എ​സ്​​തോ​ണി​യ, ഗ്രീ​സ്, ഗ്രീ​ൻ​ലാ​ൻ​ഡ്, ഹം​ഗ​റി, ഐ​സ്​​ല​ൻ​ഡ്, ലാ​ത്​​വി​യ, പോ​ർ​ചു​ഗ​ൽ, ട്രി​നി​ഡാ​ഡ്​ ആ​ൻ​ഡ്​​ ടു​​ബേ​ഗോ, തു​ർ​ക്കി എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ പു​തു​താ​യി റെ​ഡ്​​ലി​സ്റ്റി​ലേ​ക്ക്​ മാ​റ്റി​യ​ത്.

ഇ​തോ​ടെ, ഗ്രീ​ൻ ലി​സ്റ്റ്​ രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 154ൽ ​നി​ന്നും 143 ആ​യി കു​റ​ഞ്ഞു. റെ​ഡ്​ ലി​സ്റ്റ്​ രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 47 ൽ ​നി​ന്നും 57 ആ​യും ഉ​യ​ർ​ന്നു. കോ​വി​ഡ്​ വ്യാ​പ​ന​തോ​ത്​ ക​ണ​ക്കാ​ക്കി​യാ​ണ്​ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, അ​തി​തീ​വ്ര വ്യാ​പ​ന പ​ട്ടി​ക​യാ​യ എ​ക്സ​പ്​​ഷ​ണ​ൽ റെ​ഡ്​ ലി​സ്റ്റി​ൽ മാ​റ്റ​ങ്ങ​ളി​ല്ല. ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്ത്, ഇ​ന്ത്യ, നേ​പ്പാ​ൾ, പാ​കി​സ്താ​ൻ, ബോ​ട്​​സ്വാ​ന, ലെ​സൂ​ട്ടു, ന​മീ​ബി​യ, സിം​ബാ​ബ്​​വെ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ എ​ക്സ​പ്​​ഷ​ണ​ൽ റെ​ഡ്​ ലി​സ്റ്റി​ൽ ഉ​ള്ള​ത്. ഒ​രാ​ഴ്ച മു​മ്പ്​ ഗ്രീ​ൻ-​റെ​ഡ്​ ലി​സ്റ്റ്​ പ​രി​ഷ്ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ വീ​ണ്ടും മാ​റ്റം. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ച്ച്, ജ​നു​വ​രി ഒ​ന്നി​ന്​ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന മാ​റ്റം പ്ര​കാ​രം സൗ​ദി, യു.​എ.​ഇ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ൾ റെ​ഡ്​ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. 24 രാ​ജ്യ​ങ്ങ​ളെ ഒ​റ്റ​യ​ടി​ക്ക്​ റെ​ഡ്​​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ഒ​രാ​ഴ്ച​മു​മ്പ​ത്തെ പ​രി​ഷ്കാ​രം.

നേ​ര​ത്തേ ഗ്രീ​ൻ ലി​സ്റ്റി​ലാ​യി​രു​ന്ന സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ​ക്കും പു​റ​മെ, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്, ഫ്രാ​ൻ​സ്, ഇ​റ്റ​ലി രാ​ജ്യ​ങ്ങ​ളും റെ​ഡ്​ ലി​സ്റ്റി​ലാ​ണു​ള്ള​ത്. നേ​ര​​ത്തേ എ​ക്സ​പ്​​ഷ​ണ​ൽ റെ​ഡ്​​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ശ്രീ​ല​ങ്ക, ഫി​ലി​പ്പീ​ന്‍സ്, സു​ഡാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളെ തീ​വ്ര​ത കു​റ​ഞ്ഞ റെ​ഡ്​ ലി​സ്റ്റി​ലേ​ക്ക്​ മാ​റ്റി. റെ​ഡ്​​ലി​സ്റ്റി​ൽ​നി​ന്നും വ​രു​ന്ന ഖ​ത്ത​ർ പൗ​ര​ന്മാ​ർ​ക്കും, താ​മ​സ​ക്കാ​ർ​ക്കും രാ​ജ്യ​ത്ത്​ എ​ത്തി 36 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മ​തി​യാ​വും. എ​ന്നാ​ൽ, സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ര​ണ്ടു ദി​വ​സ ഹോ​ട്ട​ൽ ക്വാ​റ​ന്‍റീ​ൻ നി​ർ​ബ​ന്ധ​മാ​ണ്. 

Tags:    
News Summary - More countries on the Red List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.