ദോഹ: ഖത്തറിലെ വിപണികളിലുള്ള ബ്രാൻഡുകളുടെ ശീതീകരിച്ച വെണ്ടക്ക സുരക്ഷിതവും ഉപയോഗപ്രദവുമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഈജിപ്തില്‍നിന്നുള്ള സീറോ ബ്രാൻഡ് പേരിലുള്ള ശീതീകരിച്ച വെണ്ടക്ക ഭക്ഷ്യയോഗ്യമല്ലെന്ന് ജി.സി.സിയിൽനിന്നും അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഖത്തറിലെ പ്രാദേശിക വിപണിയിൽ ലഭ്യമായ ഉൽപന്നങ്ങൾ സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്.
സീറോ ബ്രാൻഡിലെ ഉൽപന്നങ്ങൾക്ക് കീടബാധക്കുള്ള സാധ്യതയുണ്ടാകുമെന്നായിരുന്നു ജി.സി.സിയില്‍ നിന്നുള്ള മുന്നറിയിപ്പ്. ഈജിപ്തിന്റെ സീറോ ബ്രാന്‍ഡ് ശീതീകരിച്ച വെണ്ടക്ക ഖത്തറില്‍ ഇറക്കുമതി ചെയ്യുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഖത്തര്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള ഈജിപ്തില്‍നിന്നുള്ള മറ്റ് ബ്രാന്‍ഡുകളുടെ ശീതീകരിച്ച വെണ്ടക്കകളുടെ സാമ്പിളുകള്‍ സെന്‍ട്രല്‍ ഫുഡ് ലബോറട്ടറികളില്‍ വിശദമായ പരിശോധന നടത്തുകയും ഇവയെല്ലാം കീടബാധ ഇല്ലാത്തവയാണെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.