ദോഹ: കെ.എം.സി.സി വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡൻറും ഖത്തറിലെ സജീവ സാമൂഹിക പ്രവര്‍ത്തകനുമായ മൊയ്തീന്‍ കുട്ടി ചോനാരി (51) നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് നിന്ന് സ്വദേശത്തേക്ക് മടങ്ങവെ യൂനിവേഴ്സിറ്റിക്കടുത്ത് വഴിയില്‍ വാഹനം നിര്‍ത്തി കടയിൽനിന്ന് സാധനം വാങ്ങാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു.
ദീര്‍ഘകാലമായി ഖത്തര്‍ ജല വൈദ്യുതി അതോറിറ്റിയില്‍ (കഹ്റമ) എഞ്ചിനിയറായി ജോലി ചെയ്തുവരുന്ന ഇദ്ദേഹം അടുത്തിടെയാണ് അവധിക്ക് നാട്ടില്‍ പോയത്. വള്ളിക്കുന്ന് മണ്ഡലത്തിലെ മൂന്നിയൂര്‍ പാറേക്കാവ് സ്വദേശിയാണ്. ഭാര്യ: സുഹറ ബീഗം, മക്കൾ: ജസ്ന, ജുമാന, ജുഹാന ഷെറിന്‍, ജസ്ല. മരുമകൻ: താഹിര്‍ (ഖത്തര്‍). മൃതദേഹം ഇന്ന് ചിനക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി, മലപ്പുറം ജില്ലാ, വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റികള്‍ അനുശോചിച്ചു. ഇന്ന് രാത്രി എട്ട് മണിക്ക് ഹിലാലിലെ കെ.എം.സി.സി ഹാളില്‍ അനുസ്മരണ യോഗം നടക്കുമെന്ന് ജില്ലാ കെ.എം.സി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.