ദോഹ: ആഗോള തലത്തിൽ മൊബൈൽ ഫോൺ വിവിധ കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന കാര്യത്തിൽ (മൊബൈൽഎൻഗേജ്മെൻറ് ഇൻഡക്സ്) ഖത്തർ രണ്ടാമത്. ദക്ഷിണ കൊറിയയാണ് ഖത്തറിന് മുന്നിലുള്ള രാജ്യം. അതേസമയം, ഖത്തർ അറബ് ലോകത്ത് ഒന്നാം സ്ഥാനത്താണ്. ഖത്തർ ജി എസ് എം എ ഇൻറലിൻസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ആഗോള മൊബൈൽ എൻഗേജ്മെൻറ് ഇൻഡക്സ് സംബന്ധിച്ച് വിവരിക്കുന്നത്.
ഇൻഡക്സിൽ ഖത്തർ ആറ് പോയൻറാണ് നേടിയിരിക്കുന്നത്. മെസഞ്ചർ, വോയ്പ്(വോയിസ് ഓവർ ഐ പി) ആപ്ലിക്കേഷൻ തുടങ്ങിയവയുടെ ഉപയോഗമാണ് ഖത്തറിനെ മുന്നിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത്. രാജ്യത്തിെൻറ സുസ്ഥിര ഡിജിറ്റൽ സമൂഹമെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള മഹത്തായ ചുവടുവെപ്പാണ് ഈ നേട്ടമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി പറഞ്ഞു. രാജ്യത്തെ മുഴുവൻ ഉപഭോക്താക്കൾക്കും മികച്ച ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യം.
സാങ്കേതികവിദ്യ അടിസ്ഥാന സൗകര്യത്തിൽ ഖത്തറിെൻറ മുന്നേറ്റമാണ് ഇത് കാണിക്കുന്നത്. കൂടാതെ ആധുനിക സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിൽ ഉപഭോക്താക്കളുടെ കഴിവും ഇതിലൂടെ പ്രകടമാകുന്നുവെന്നും ഖത്തർ കമ്മ്യൂണിക്കേഷൻ റെഗുലേഷൻ അതോറിറ്റി പ്രസിഡൻറ് മുഹമ്മദ് അൽ മന്നാഈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.