ദോഹ: കോവിഡിെൻറ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടായിട്ടും വിമാന ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ഗൾഫ് മാധ്യമവും മീഡിയ വണും ചേർന്നൊരുക്കിയ ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയുമായി സഹകരിക്കാൻ സമൂഹത്തിെൻറ വിവിധ മേഖലകളിലുള്ളവർ.
വിവിധ കൂട്ടായ്മകളും കുടുംബങ്ങളുമടക്കം തങ്ങളാലാവും വിധം പദ്ധതിയുമായി സഹകരിക്കുകയാണ്. ഖത്തറിൽ താമസിക്കുന്ന പ്രമുഖ മലയാളി കുടുംബമായ മാളിയേക്കൽ കേശവത്ത് പറമ്പിൽ കുടുംബം പദ്ധതിയിലേക്ക് മൂന്ന് സൗജന്യ വിമാനടിക്കറ്റുകൾ നൽകി. ടിക്കറ്റിനുള്ള തുക ഷജീബ് അബ്ദുൽ ഖാദറിൽനിന്ന് ഗൾഫ്മാധ്യമം - മീഡിയാവൺ എക്സിക്യുട്ടിവ് കമ്മിറ്റിയംഗം അഡ്വ. മുഹമ്മദ് ഇഖ്ബാൽ ഏറ്റുവാങ്ങി.
കോവിഡിെൻറ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിൽ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന് പണമില്ലാത്തവർക്കാണ് പദ്ധതി വഴി സൗജന്യവിമാനടിക്കറ്റുകൾ നൽകുന്നത്. നേരത്തേ രജിസ്റ്റർ ചെയ്തവരിൽനിന്ന് തുടർ അന്വേഷണം നടത്തിയാണ് അർഹരെ തെരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.