ദോഹ: ‘ഗൾഫ് മാധ്യമ’വും മീഡിയ വണ്ണും ചേർന്നൊരുക്കിയ ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിലേക്ക് ഖത്തറിലെ അൽഹബാരി ഗ്രൂപ്പ് 25 വിമാനടിക്കറ്റുകൾ നൽകി. സ്ക്രാപ്പ് ട്രേഡിങ്, കൺസ്ട്രക്ഷൻ, ഹോൾ സെയിൽ ആൻറ് റീടെയ്ൽ, റിയൽഎസ്റ്റേറ്റ്, ട്രാൻസ്പർട്ടേഷൻ രംഗങ്ങളിലെ പ്രമുഖ കമ്പനിയാണ് അൽഹബാരി ഗ്രൂപ്പ്. ആർ.കെ.കുഞ്ഞമ്മദാണ് മാനേജിങ് ഡയറക്ടർ. വികെ. റഷീദ്, വി.കെ. ഇസ്മായിൽ, ആർകെ. ഫൈസൽ എന്നിവർ ഡയറക്ടർമാരാണ്. ആർ.കെ. റഫീക്ക് (എക്സിക്യുട്ടീവ് ഡയറക്ടർ)
. 25 വിമാനടിക്കറ്റുകൾക്കുള്ള തുകയുടെ ചെക്ക് മാനേജിങ് ഡയറക്ടർ ആർ.കെ.കുഞ്ഞമ്മദ് ഗൾഫ്മാധ്യമം മീഡിയാവൺ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ. മുഹമ്മദ് ഇക്ബാലിന് കൈമാറി. ഡയറക്ടർമാരായ വി.കെ.ഇസ്മായിൽ, ആർ.കെ. ഫൈസൽ, ഗ്രൂപ്പ് ജനറൽ മാനേജർ മാസിൻ മുഹമ്മദ്, ഫിനാൻസ് മാനേജർ ടി.കെ. ഇസ്മായിൽ, സമീർ, നാഫിസബ്രി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
നാടണയാൻ ആശയേറെയുണ്ടായിട്ടും വിമാനടിക്കറ്റിന് പണമില്ലെന്ന കാരണത്താൽ കഷ്ടപ്പെടുന്ന പ്രവാസികൾക്കായി ഒരുക്കിയ പദ്ധതിയാണ് ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’. ദിനംതോറും പദ്ധതിയുമായി സഹകരിക്കാൻ ഉദാരമനസ്കർ എത്തുകയാണ്. ഇന്ത്യൻ എംബസിയിൽ പേര് ചേർത്ത് യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ട അർഹർക്കാണ് പദ്ധതിയിലൂടെ സൗജന്യവിമാനടിക്കറ്റ് നൽകുക.
കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന് പണമില്ലാതെ നിരവധി പേരാണ് കഷ്ടപ്പെടുന്നത്. നൻമ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്ദ സേവകരും കൈകോർത്താണ് ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് ഖത്തറിൽ 00974 5509 1170 നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.