Posted On
date_range Updated On
date_range മെട്രോ 4.30 മുതൽ ഓടിത്തുടങ്ങും
ദോഹ: പെരുന്നാൾ ദിനത്തിൽ ദോഹ മെട്രോയുടെ സർവിസ് അതിരാവിലെ ആരംഭിക്കുമെന്ന് ഖത്തർ റെയിൽവേ അധികൃതർ അറിയിച്ചു. ബുധനാഴ്ച രാവിലെ 4.30 മുതലാണ് മെട്രോ സർവിസ് ആരംഭിക്കുക. പെരുന്നാൾ നമസ്കാരത്തിനായി വിശ്വാസികൾക്ക് പള്ളിയിലും ഈദ്ഗാഹിലും എത്താൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് മെട്രോ നേരത്തേ ഓടിത്തുടങ്ങുന്നത്. രാവിലെ 5.01നാണ് ഈദ് നമസ്കാരങ്ങൾ നടക്കുന്നത്. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലും മെേട്രാ വഴി വിശ്വാസികൾക്ക് എത്തിച്ചേരാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.