Posted On
date_range Updated On
date_range അഞ്ചു റൂട്ടിലെ മെട്രോ ലിങ്ക് പുനരാരംഭിച്ചു
ദോഹ: ദോഹ മെട്രോയോട് ചേർന്ന് അഞ്ചു റൂട്ടുകളിലേക്കുള്ള മെട്രാ ലിങ്ക് ബസ് സർവിസ് ഞായറാഴ്ച മുതൽ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. അൽ മെസ്സില (എം 207), ദോഹ ജദീദ് (എം 112, 113), മുഗളിന (എം 116), മതാർ അൽ ഖദീം (എം 120) എന്നീ റൂട്ടുകളിലേക്കാണ് സർവിസ് പുനരാരംഭിച്ചത്. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് പൂർണമായും നിർത്തിവെച്ചശേഷം ഘട്ടം ഘട്ടമായാണ് മെട്രോ ലിങ്ക് സർവിസുകൾ പുനരാരംഭിക്കുന്നത്. ഖത്തർ റെയിൽ യാത്രക്കാർക്ക് ലക്ഷ്യത്തിലെത്താനുള്ള സംവിധാനമായാണ് മെട്രോ ലിങ്ക് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.