വെള്ളിയാഴ്​ച മെട്രോ ഗ്രീൻ ലൈൻ സർവീസ്​ മുടക്കം

ദോഹ: മെട്രോയുടെ ​ഗ്രീൻ ലൈൻ സേവനം വെള്ളിയാഴ്​ച തടസ്സപ്പെടുമെന്ന്​ ദോഹ മെട്രോ അറിയിച്ചു. ബസുകൾ ഉപയോഗിച്ച്​ യാത്രക്കാർക്ക്​ ഇതേ ലൈനിൽ ലക്ഷ്യ സ്​ഥാനങ്ങളിൽ എത്താവുന്നതാണ്​. ​ഗ്രീൻ ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ്​ വെള്ളിയാഴ്​ച സർവീസ്​ നിർത്തിവെക്കുന്നത്​. ഗ്രീൻ ലൈനിലെ റൂട്ടുകളിൽ പത്ത്​ മിനിറ്റ്​ ഇടവേളകളിലായി ബദൽ ബസുകൾ സർവീസ്​ നടത്തും. മൂന്ന്​ റൂട്ടുകളിലായാണ്​ ഇവ ​ഓടുന്നത്​. അൽ ബിദയിൽ നിന്നു അൽ റിഫ മാൾ ഒാഫ്​ ഖത്തർ, അൽ റിഫ മാൾ ഓഫ്​ ഖത്തറിൽ നിന്നും അൽ ബിദയിലേക്ക്​, അൽ മൻസൂറ-അൽ ദോഹ അൽ ജദീദ്​ ഷട്ടിൽ സർവീസ്​ എന്നിങ്ങനെയാണ്​ ഈ റൂട്ടിലെ ബസ്​ സർവീസുകൾ.

അൽ റിഫ മാൾ ഓഫ്​ ഖത്തറിനും അൽ ബിദക്കുമിടയിൽ സർവീസ്​ നടത്തുന്ന ബസുകൾ എജ്യക്കേഷൻ സിറ്റി, ഖത്തർ നാഷണൽ ലൈബ്രറി, അൽ ഷഖബ്​, അൽറയാൻ, അൽ മെസ്സില, ഹമദ്​ ആശുപത്രി, അൽ ബിദ മിഷൈരിബ്​ എന്നിവടങ്ങളിൽ ബോർഡിങ്​ പോയൻറുകളുണ്ടാവും. ഇവിടങ്ങളിൽ നിന്ന്​ യാത്രക്കാർക്ക്​ കയറാനും ഇറങ്ങാനും കഴിയുന്നതാണ്​. വൈറ്റ്​ പാലസിൽ ബസുകൾക്ക്​ സ്​റ്റോപ്പ്​ ഉണ്ടായിരിക്കില്ല.

Tags:    
News Summary - Metro Green Line service suspended on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.