ദോഹ: യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് ആൽഥാനി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡിയുമായി കൂടിക്കാഴ്ച നടത്തി. മാനുഷികവും ദുരിതാശ്വാസപരവുമായ സഹായം നൽകുന്നതിലൂടെ ലോകമെമ്പാടുമുള്ള അഭയാർത്ഥികളുടെയും കുടിയിറക്കപ്പെട്ടവരുടെയും ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. ന്യൂയോർക്കിലെ ആസ്ഥാനത്ത് ഗാംബിയയിലെ അറ്റോണി ജനറലും നീതിന്യായ മന്ത്രിയുമായ ദൗദ എ ജാലോയുമായും അവർ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.