സി.ബി.എസ്.ഇ നാഷനൽ അത്ലറ്റിക്സിൽ വെള്ളി മെഡൽ നേടിയ അത്വിഫ് അബ്ദുല്ല (എം.ഇ.എസ് വിദ്യാർഥി) സ്കൂൾ അധികൃതരോടൊപ്പം
ദോഹ: ഉത്തർപ്രദേശിലെ വാരാണസിയിൽ സന്ത് അതുലാനന്ദ് കോൺവെന്റ് സ്കൂളിൽ നടന്ന സി.ബി.എസ്.ഇ നാഷനൽ അത്ലറ്റിക്സിൽ വെള്ളി മെഡൽ നേടി എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അത്വിഫ് അബ്ദുല്ല സ്കൂളിന് അഭിമാനമായി. 1200 സ്കൂളുകളിൽ നിന്നായി 3400ലധികം കായികതാരങ്ങൾ പങ്കെടുത്ത മത്സരത്തിൽ അത്വിഫിന്റെ പ്രകടനം ശ്രദ്ധേയമായി.
സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.ജി.എഫ്.എ.എ) സംഘടിപ്പിക്കുന്ന സ്കൂൾ നാഷനൽ അത്ലറ്റിക്സിൽ സി.ബി.എസ്.ഇയെ പ്രതിനിധാനംചെയ്ത് യോഗ്യത നേടുന്ന ഖത്തറിൽ നിന്നുള്ള ആദ്യ വിദ്യാർഥി കൂടിയാണ് അത്വിഫ് അബ്ദുല്ല. കൂടാതെ, പത്താം ക്ലാസ് വിദ്യാർഥിയായ അഡ്രിയൽ സൈറസ് ഡാനിയൽ സഞ്ജയ് അണ്ടർ-17 ബോയ്സ് ഹൈജംപിൽ പത്താം സ്ഥാനത്തെത്തി മികച്ച പ്രകടനവും കാഴ്ചവെച്ചു.
മികച്ച നേട്ടം കൈവരിച്ച അത്വിഫിന് സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദറും സീനിയർ ഒഫീഷ്യൽസും സഹപാഠികളും ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി. മികച്ച നേട്ടം കൈവരിച്ച അത്വിഫിനെയും പരിശീലകനായ സ്റ്റീസൺ കെ. മാത്യുവിനെയും സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അധ്യാപകരും ചേർന്ന് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.