അന്താരാഷ്ട്ര ഹോക്കി ക്യാമ്പിൽ ഖത്തറിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത എം.ഇ.എസ് വിദ്യാർഥി റിഷാൻ റിയാസ് അധ്യാപകർക്കൊപ്പം
അന്താരാഷ്ട്ര ഹോക്കി ക്യാമ്പിൽ ഖത്തറിനെ പ്രതിനിധാനം ചെയ്ത് എം.ഇ.എസ് വിദ്യാർഥി
ദോഹ: മലേഷ്യയിൽ കോലാലംപുരിൽ ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ രണ്ടുവരെ നടന്ന അന്താരാഷ്ട്ര ഹോക്കി ക്യാമ്പിൽ ഖത്തർ ദേശീയ ടീമിനുവേണ്ടി പങ്കെടുത്ത് എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി റിഷാൻ റിയാസ്. സ്കൂൾ ഹോക്കി ടീം അംഗമായ റിഷാൻ, സ്കൂൾ ഒളിമ്പിക് പ്രോഗ്രാം ഉൾപ്പെടെ വിവിധ ഹോക്കി ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്.
ഖത്തർ ദേശീയ ടീം അംഗമായി ക്യാമ്പിലുടനീളം മികച്ച പ്രകടനവും കായിക ക്ഷമതയും പ്രകടിപ്പിച്ചു. എം.ഇ.എസ് ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിന് തിളക്കമാർന്ന നിമിഷങ്ങളിലൊന്നാണിത്. മികച്ച നേട്ടം കൈവരിച്ച റിഷാനെ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.