ആത്തിഫ് അബ്ദുല്ല, ലെസ്ലി സ്രാമ്പിക്കൻ, മുഹമ്മദ് ഫൈസാൻ, മുഹമ്മദ് ഹംദാൻ

എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് അത്‌ലറ്റിക് മീറ്റുകളിൽ മെഡൽ നേട്ടം

​ദോഹ: വേനലവധിക്ക് കേരളത്തിൽ നടന്ന വിവിധ ജില്ല -സംസ്ഥാനതല അത്‌ലറ്റിക് മീറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ സ്കൂളിന് അഭിമാനമായി. എട്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഫൈസാൻ കേരള സ്റ്റേറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. ഒക്ടോബറിൽ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ അത്‌ലറ്റിക്സിൽ കേരളത്തെ പ്രതിനിധീകരിച്ച് ഫൈസാൻ മത്സരിക്കും. 11ാം ക്ലാസ് വിദ്യാർഥിയായ ആത്തിഫ് അബ്ദുല്ല സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് മെഡ്‌ലി റിലേയിൽ വെങ്കല മെഡലും ജില്ല അത്‌ലറ്റിക്സ് മത്സരത്തിൽ 100 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും കരസ്ഥമാക്കി.

ആലപ്പുഴ ജില്ല അത്‌ലറ്റിക്സിൽ പത്താം ക്ലാസിലെ ലെസ്ലി സ്രാമ്പിക്കൻ 200 മീറ്റർ ഓട്ടത്തിലും മെഡ്‌ലി റിലേയിലും സ്വർണ മെഡലുകൾ നേടി. ഏഴാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഹംദാൻ ഡിസ്കസ് ത്രോയിൽ വെങ്കല മെഡലും കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥി കായികതാരങ്ങളെ സ്കൂൾ മാനേജ്‌മെന്റും പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദറും അഭിനന്ദിച്ചു. ടീച്ചർ ഇൻ ചാർജ് സ്റ്റീസൺ മാത്യുവിന്റെ പരിശീലനത്തിൽ കായികതാരങ്ങൾ പ്രകടിപ്പിച്ച നേട്ടങ്ങളെ പ്രിൻസിപ്പൽ പ്രശംസിച്ചു.

Tags:    
News Summary - MES Indian School students win medals in athletic meets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.