ദോഹ: നാലു നാൾക്കപ്പുറം സംഗീതാസ്വാദക ലോകം ഏറ്റുപാടുന്ന ‘ഗൾഫ് മാധ്യമം -മൈക്രോ ചെക് മെലോഡിയസ് മെമ്മറീസ്’വേദിയിൽ ഇഷ്ടഗായകർക്കൊപ്പം പാടാൻ നിങ്ങളിലെ ഗായകനുമുണ്ട് അവസരം. മാർച്ച് മൂന്നു വൈകുന്നേരം ആസ്പയർ ലേഡീസ് സ്പോർട്സ് ഹാൾ വേദിയാവുന്ന സംഗീത പരിപാടിയുടെ ഭാഗമായി ഖത്തറിലെ പ്രശസ്തമായ റേഡിയോ മലയാളം 98.6മായി ചേർന്ന് 10മുതൽ 17 വയസ്സു വരെയുള്ള കൗമാരക്കാർക്കായി സംഘടിപ്പിക്കുന്ന ‘മെലോഡിയസ് മെമ്മറീസ് സിംഗിങ് സ്റ്റാർ ജൂനിയർ’മത്സരത്തിൽ ഇന്നു കൂടി പങ്കെടുക്കാം.
മത്സരത്തിൽ നിന്നും വിജയിയായി തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ‘മെലോഡിയസ് മെമ്മറീസ്’വേദിയിൽ കണ്ണൂർ ഷരീഫും അഫ്സലും ഉൾപ്പെടെ മുൻനിര ഗായകർക്കൊപ്പം മൂവായിരത്തോളം കാണികൾക്ക് മുന്നിൽ പാടാൻ അവസരം ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഇതേ വേദിയിൽ പിന്നണിയിൽ പാടാനും അവസരമൊരുങ്ങും.
പാട്ടുപാടുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ‘55922986’എന്ന റേഡിയോ മലയാളം വാട്സ്ആപ് നമ്പറിലേക്ക് അയച്ചു കുട്ടികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. ഒരാഴ്ചയായി തുടരുന്ന മത്സരത്തിൽ തിങ്കളാഴ്ച കൂടി കുട്ടിപ്പാട്ടുകാർക്ക് പങ്കെടുക്കാൻ അവസരമുണ്ട്. അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് ഇഷ്ടഗായകരെ നേരിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.