"ദം ​ദം ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റ്'; സെ​മി ഫൈ​ന​ൽ ഇ​ന്ന് ലു​ലു ബ​ർ​വ സി​റ്റി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ

ദോ​ഹ: ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ ബി​രി​യാ​ണി കു​ക്കി​ങ് ഫെ​സ്റ്റി​വ​ലി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം... ഗ​ൾ​ഫ് മാ​ധ്യ​മ​വും മീ​ഫ്ര​ണ്ടും സം​യു​ക്ത​മാ​യി ഒ​രു​ക്കു​ന്ന 'ലു​ലു -ബ്രാ​ഡ്മാ ദം ​ദം ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റ്' സെ​മി ഫൈ​ന​ൽ ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് ബ​ർ​വ സി​റ്റി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ക്കും. ആ​യി​ര​ക്ക​ണ​ക്കി​ന് ര​ജി​സ്ട്രേ​ഷ​നു​ക​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത മി​ക​ച്ച 30 മ​ത്സ​രാ​ർ​ഥി​ക​ൾ സെ​മി ഫൈ​ന​ലി​ൽ മാ​റ്റു​ര​ക്കും. തു​ട​ർ​ന്ന് വി​ദ​ഗ്ധ പാ​ന​ൽ തി​ര​ഞ്ഞെ​ടു​ത്ത മി​ക​ച്ച 10 പേ​ർ വാ​ശി​യേ​റി​യ ഫൈ​ന​ലി​ൽ പ​ങ്കെ​ടു​ക്കും. ഖ​ത്ത​റി​ലെ മി​ക​ച്ച ബി​രി​യാ​ണി പ്ര​തി​ഭ​ക​ൾ ത​യാ​റാ​ക്കു​ന്ന സ്വാ​ദി​ഷ്ട​മാ​യ ബി​രി​യാ​ണി​ക​ളാ​ണ് ഇ​ന്ന് വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ക.

വൈ​വി​ധ്യ​മാ​ർ​ന്ന രു​ചി​ക്കൂ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വേ​ദി​യി​ൽ മു​ട്ടി​പ്പാ​ട്ട്, ഫാ​മി​ലി ഗെ​യി​മു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി മി​ക​ച്ചൊ​രു വീ​ക്കെ​ൻ​ഡ് വി​രു​ന്നാ​ണ് ഗ​ൾ​ഫ് മാ​ധ്യ​മം ഒ​രു​ക്കു​ന്ന​ത്.

കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഗെ​യിം ആ​ക്റ്റി​വി​റ്റി​ക​ൾ, വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​ക്ക് പു​റ​മോ 3 മു​ത​ൽ 7 വ​യ​സ്സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി 'ലി​റ്റി​ൽ ആ​ർ​ട്ടി​സ്റ്റ്' ക​ള​റി​ങ് മ​ത്സ​ര​വും ന​ട​ക്കും. ഇ​തി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും സ്വ​ന്ത​മാ​ക്കാം. കൂ​ടാ​തെ, പ​രി​പാ​ടി ആ​ഘോ​ഷ​മാ​ക്കാ​ൻ മെ​ഹ്ഫി​ൽ ഖ​ത്ത​ർ ഒ​രു​ക്കു​ന്ന മു​ട്ടി​പ്പാ​ട്ടും ശ്ര​ദ്ധേ​യ​മാ​കും.

Tags:    
News Summary - Dum Dum Biryani Making Contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.