ഓട്ടോമാൾ' സ്തനാർബുദ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തവർ
സ്തനാർബുദ ബോധവത്കരണവുമായി ഓട്ടോമാൾ
ദോഹ: ജീവനക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകി അൽ-ഫുത്തൈം ഓട്ടോമോട്ടീവ് ഗ്രൂപ്പിന്റെ ഭാഗമായ 'ഓട്ടോമാൾ' സ്തനാർബുദ -ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
സിദ്ര മെഡിസിനിലെ ഡോ. ഗാദ മൊഹിയുദ്ദീൻ, ഫോക്കസ് മെഡിക്കൽ സെന്റർ എന്നിവരുമായി സഹകരിച്ചാണ് ഡോമാസ്കോയിലെ ജീവനക്കാർക്കായി പരിപാടി നടത്തിയത്. സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി വനിത ജീവനക്കാർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സിദ്ര മെഡിസിനിലെ പ്രമുഖ ഡോക്ടറായ ഗാദ മൊഹിയുദ്ദീൻ ക്ലാസിന് നേതൃത്വം നൽകി. രോഗം മുൻകൂട്ടി തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം, രോഗലക്ഷണങ്ങൾ, മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ഡോ. ഗാദ മൊഹിയുദ്ദീൻ വിശദീകരിച്ചു. ജീവനക്കാരുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകി. പതിവ് ആരോഗ്യ പരിശോധനകളുടെ പ്രാധാന്യത്തെ കുറിച്ചും അവർ സംസാരിച്ചു.
നേരത്തെ രോഗനിർണയം നടത്തുന്നതിനും പ്രതിരോധ ആരോഗ്യ പരിപാലനം ഉറപ്പുവരുത്തുന്നതിനുമായി ഇൻഡസ്ട്രിയൽ ഏരിയയിൽ ജീവനക്കാർക്കായി സമഗ്ര ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഫോക്കസ് മെഡിക്കൽ സെന്ററുമായി ചേർന്ന് ഒരുക്കിയ ക്യാമ്പിൽ ജനറൽ കൺസൾട്ടേഷനുകൾ, ദന്തപരിശോധന, ബി.പി, ബ്ലഡ് ഷുഗർ തുടങ്ങിയ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കി. പൊതു ആരോഗ്യ ബോധവൽക്കരണവും ജീവനക്കാർക്ക് നൽകി. ഫോക്കസ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് ഓട്ടോമാൾ വിജയകരമായി പൂർത്തിയാക്കുന്ന രണ്ടാമത്തെ ആരോഗ്യ സംരംഭമാണിത്. ജീവനക്കാരുടെ ഭാഗത്തുനിന്ന് വലിയ പങ്കാളിത്തമാണ് ക്യാമ്പിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.