ഫോട്ടാ ഖത്തർ വികസന പ്രവര്‍ത്തനം ഉദ്ഘാടനം
ദോഹ: തിരുവല്ല വൈ.എം.സി.എ വികാസ് സ്കൂളില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടാ ഖത്തർ) നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളുടെയും, ഓഡിറ്റോറിയത്തില്‍ ഘടിപ്പിച്ച ഫാനിന്റെയും ഉദ്ഘാടനം തിരുവല്ല സബ്കലക്ടര്‍ പാര്‍വതി ഗോപകുമാര്‍ നിര്‍വഹിച്ചു. കുട്ടികളെ സ്പോണസര്‍ ചെയ്യുന്ന പദ്ധതിയിലേക്കുള്ള സംഭാവനകള്‍ വൈ.എം.സി.എക്ക് വേണ്ടി സബ് കലക്ടര്‍ ഫോട്ടാ അംഗംങ്ങളയ കുരുവിള കെ. ജോര്‍ജ്, ചെറിയാന് തോമസ്, അലക്സ് തോമസ് എന്നിവരില്‍നിന്ന് സ്വീകരിച്ചു.
ഫോട്ടാ പ്രസിഡന്റ് തോമസ് കുര്യന് നെടുംത്തറയില്‍ അധ്യഷത വഹിച്ചു. വൈ.എം.സി.എ പ്രസിഡന്റ് ടി. ജെയിംസ് പ്രഭാഷണം നടത്തി. ഫോട്ട രക്ഷാധികാരി ജോണ്‍ സി. എബ്രഹാം, മാത്യു വര്‍ഗിസ്, ഷാജി തേന്മടം, സാജന് വര്‍ഗിസ്, ചെറിയാന് പോളച്ചിറക്കല്‍, മോഹന്‍ അയിരൂര്‍, പ്രഫ. കുര്യന് ജോണ്‍, ഇ.ഐ. എല്യാസ്, ജിജു മാത്യു, തോമസ് വര്‍ഗിസ്, ജോയ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.