സി.ഐ.സി ഏഷ്യൻ മെഡിക്കൽ ക്യാമ്പ് രജിസ്ട്രേഷൻ പൂർത്തിയായി
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയും (സി.ഐ.സി ഖത്തർ) ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്ബും സംയുക്തമായി ഏഷ്യൻ രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാർക്കായി സംഘടിപ്പിക്കുന്ന ഇരുപതാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പിനുള്ള രജിസ്ട്രേഷൻ പൂർത്തിയായതായി ജനറൽ കൺവീനർ നൗഫൽ പാലേരി അറിയിച്ചു. ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെയും, ഹമദ് മെഡിക്കൽ കോർപറേഷന്റെയും, ആരോഗ്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയും (സി.ഐ.സി ഖത്തർ) ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്ബും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മൂവായിരത്തോളം ആളുകളാണ് ഇതുവരെ ക്യാമ്പിൽ രജിസ്റ്റർ ചെയ്തത്.
ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഡിജിറ്റൽ രജിസ്ട്രേഷൻ കാർഡ് അയക്കും. കാർഡിൽ രേഖപ്പെടുത്തുന്ന പരിശോധന സമയത്ത് കാർഡുമായാണ് മെഡിക്കൽ ക്യാമ്പിൽ എത്തേണ്ടതെന്നും കൺവീനർ അറിയിച്ചു. ഒക്ടോബർ 30ന് വെള്ളിയാഴ്ച രാവിലെ 6.30 മുതൽ വൈകീട്ട് നാലു മണി വരെ ഉമ്മുൽ സനീം ഹെൽത്ത് സെന്ററിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ വിവിധ ഷിഫ്റ്റുകളിലായി പരിശോധന നടക്കും. ഖത്തർ റെഡ് ക്രസന്റ്, ഖത്തർ ഡയബെറ്റിക് അസോസിയേഷൻ എന്നിവക്ക് പുറമെ യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തർ, ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ, ഇന്ത്യൻ ഫിസിയോതെറാപ്പി ഫോറം തുടങ്ങിയ കൂട്ടായ്മകളും പങ്കാളികളാവും.
പുരുഷമാരും സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെ അഞ്ഞൂറോളം സി.ഐ.സി വളന്റിയർമാരും ക്യാമ്പിൽ സേവന സന്നദ്ധരായി ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.