ദം​ദം ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റ് സെ​മി ഫൈ​ന​ലി​സ്റ്റുകൾ സംഘാടകർക്കും ജഡ്ജിമാർക്കുമൊപ്പം

ദംദം ബിരിയാണി കോണ്ടസ്റ്റ് സെമി ഫൈനലിന് പ്രൗഢസമാപനം; ഗ്രാ​ൻ​ഡ് ഫി​നാ​ൽ ഒ​ക്ടോ​ബ​ർ 29ന് ​അ​ബു സി​ദ്റ​യി​ൽ

ദോ​ഹ: വൈ​വി​ധ്യ​മാ​ർ​ന്ന രു​ചി​ക്കൂ​ട്ടു​ക​ളു​ടെ സു​ഗ​ന്ധം പ​ര​ത്തി ഗ​ൾ​ഫ് മാ​ധ്യ​മ​വും മീ ​ഫ്ര​ണ്ടും സം​യു​ക്ത​മാ​യി ഒ​രു​ക്കി​യ ലു​ലു -ബ്രാ​ഡ്മാ ദം​ദം ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റ് സെ​മി ഫൈ​ന​ലി​ന് ലു​ലു ബ​ർ​വ സി​റ്റി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പ്രൗ​ഢ സ​മാ​പ​നം. ആ​ദ്യ റൗ​ണ്ടി​ൽ ല​ഭി​ച്ച ആ​യി​ര​ക​ണ​ക്കി​ന് എ​ൻ​ട്രി​ക​ളി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 30 മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് സെ​മി ഫൈ​ന​ലി​ൽ പ​ങ്കെ​ടു​ത്ത​ത്. ത​ങ്ങ​ളു​ടെ പാ​ച​ക വൈ​ദ​ഗ്ധ്യം തെ​ളി​യി​ക്കാ​നും മി​ക​ച്ച സ​മ്മാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കാ​നും മ​ത്സ​രാ​ർ​ഥി​ക​ൽ ആ​വേ​ശ​ത്തോ​ടെ അ​ണി​നി​ര​ന്നു. സ്നേ​ഹ​ത്തി​ന്റെ മ​സാ​ല​ക്കൂ​ട്ടി​ൽ വീ​ട്ടി​ൽ നി​ന്ന് പാ​കം ചെ​യ്ത ബി​രി​യാ​ണി​ക​ളു​മാ​യി ഉ​ച്ച​ക്ക് മൂ​ന്നോ​ടെ മ​ത്സ​രാ​ർ​ഥി​ക​ൾ വേ​ദി​യി​ലെ​ത്തി. 4.30ഓ​ടെ ര​ജി​സ്ട്രേ​ഷ​നും മ​റ്റ് ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി മ​ത്സ​രം ആ​രം​ഭി​ച്ചു. വൈ​വി​ധ്യ​മാ​ർ​ന്ന ബി​രി​യാ​ണി രു​ചി നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പാ​ച​ക പ്ര​തി​ഭ​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്. പ​ര​മ്പ​രാ​ഗ​ത ക​ണ്ണൂ​ർ ബി​രി​യാ​ണി മു​ത​ൽ ഹൈ​ദ​രാ​ബാ​ദി, ത​ല​ശ്ശേ​രി, കോ​ഴി​ക്കോ​ട​ൻ ശൈ​ലി​യി​ലു​ള്ള വി​ഭ​വ​ങ്ങ​ൾ വ​രെ വേ​ദി​യി​ൽ രു​ചി​യു​ടെ പു​ത്ത​ൻ ലോ​കം തീ​ർ​ത്തു. ഫി​ഷ്, ചി​ക്ക​ൻ, മ​ട്ട​ൻ, തു​ട​ങ്ങി വി​വി​ധ​ത​രം ബി​രി​യാ​ണി​ക​ളാ​ൽ സ​മൃ​ദ്ധ​മാ​യി​രു​ന്നു മ​ത്സ​ര വേ​ദി.

കു​ടു​ക്കാ​ച്ചി ബി​രി​യാ​ണി, പ്ര​വാ​ൻ​സ് കാ​ത​ൽ, ഗ്രീ​ൻ മം​ഗോ കാ​ന്താ​രി തു​ട​ങ്ങി​യ സ്പെ​ഷ്യ​ൽ റെ​സി​പ്പി​ക​ളി​ൽ തീ​ർ​ത്ത രു​ചി വൈ​വി​ദ്യ​ങ്ങ​ൾ അ​ണി​നി​ര​ന്നു. രു​ചി​യി​ലും പ്ര​സ​ന്റേ​ഷ​നി​ലും മ​ത്സ​രാ​ർ​ഥി​ക​ൾ ഒ​ന്നി​നൊ​ന്ന് മി​ക​വ് പു​ല​ർ​ത്തി. ലു​ലു റീ​ജി​യ​ണ​ൽ ഷെ​ഫ് ര​വി​ശ​ങ്ക​ർ ത​ങ്ക​വേ​ൽ, സൈ​ത്തൂ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഷെ​ഫ് പ്ര​ദീ​പ്‌ കാ​ന​ത്തി​ൽ എ​ന്നി​വ​രാ​യി​രു​ന്നു സെ​മി​പോ​രാ​ട്ട​ത്തി​ലെ വി​ധി​ക​ർ​ത്താ​ക്ക​ൾ. സെ​മി ഫൈ​ന​ലി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​ക​ച്ച 10 പേ​രാ​ണ് വാ​ശി​യേ​റി​യ മെ​ഗാ ഫൈ​ന​ലി​ൽ മാ​റ്റു​ര​യ്ക്കു​ക. വി​ജ​യി​ക​ളെ ഗ​ൾ​ഫ് മാ​ധ്യ​മം സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോം വ​ഴി പ്ര​ഖ്യാ​പി​ക്കും. പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം തി​ക​ച്ചും വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​ണ് മ​ത്സ​രം സ​മ്മാ​നി​ച്ച​ത്. മ​ത്സ​ര ശേ​ഷം ബി​രി​യാ​ണി​ക​ൾ രു​ചി​ച്ച് നോ​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു. ഖ​ത്ത​റി​ലെ 'ദം ​ബി​രി​യാ​ണി സ്റ്റാ​റി​നെ' ക​ണ്ടെ​ത്താ​നു​ള്ള കാ​ത്തി​രി​പ്പി​ന് ഒ​ക്ടോ​ബ​ർ 29ന് ​അ​ബു സി​ദ്റ​യി​ൽ ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലോ​ടെ വി​രാ​മ​മാ​കും. മെ​ഗാ ഫൈ​ന​ലി​ൽ വി​ജ​യി​ക്കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ്.

Tags:    
News Summary - Dum Biryani Contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.