ദോഹ: ഉപഭോക്താക്കള്‍ക്ക് വിലക്കുറവും എക്സ് ക്ലൂസിവ് ഗിഫ്റ്റ് വൗച്ചറുകളും സമ്മാനിക്കുന്ന വമ്പൻ ഓഫറുകളുമായി മെഗാ പ്രൊമോഷന് പ്രഖ്യാപിച്ച് ഖത്തറിലെ പ്രമുഖ ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ് വിതരണ ശൃംഖലയായ ജംബോ ഇലക്ട്രോണിക്സ്. ഏപ്രിൽ 23ന് തുടക്കംകുറിച്ച് മേയ് 13 വരെ നീണ്ടുനിൽക്കുന്ന പ്രമോഷനിൽ എൽ.ജി, ഹർമൻ കാർഡോൺ, ജെ.ബി.എൽ, നത്തിങ്, നോകിയ, എച്ച്.എം.ഡി, അരിസ്റ്റൺ, ഇൻഡെസിറ്റ്, ബ്രദർ, കെൻവുഡ്, നൂട്രിബുള്ളറ്റ്, ഓസ്കാർ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ 25 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാവുന്ന മെഗാ പ്രമോഷൻ ഓഫറാണ് ആരംഭിച്ചത്. എച്ച്.ഡി ടെലിവിഷൻ, ഓഡിയോ സിസ്റ്റം, സ്മാർട്ഫോൺ ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ ശേഖരമാണ് ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത്.
പ്രമോഷന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് റസ്റ്റാറന്റുകൾ ഉൾപ്പെടെ ഷോപ്പുകളിൽ ഉപയോഗിക്കാവുന്ന എക്സ് ക്ലൂസിവ് ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. പാപ്പാ ജോൺസ്, ബോസ് കഫേ, നാൻഡോസ്, സാതർ റസ്റ്റാറന്റ് തുടങ്ങി റസ്റ്റാറന്റുകൾ, അൽ ജാബർ ട്രാവൽസ്, ഖത്തർ ഒയാസിസ്, വി പെർഫ്യൂംസ് എന്നിവിടങ്ങളിൽ ഉപയോഗിക്കാവുന്നതാണ് ഗിഫ്റ്റ് വൗച്ചറുകൾ. ഏറ്റവും മികച്ച സാങ്കേതിക മികവുള്ള ബ്രാൻഡ് ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതാണ് പ്രമോഷനെന്ന് ജംബോ ഇലക്ട്രോണിക്സ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാജിദ് സാജിം മുഹമ്മദ് സുലൈമാൻ പറഞ്ഞു. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഖത്തറിലെ ചെറുകിട മേഖലയിലെ വിശ്വസ്ത പങ്കാളിയായി മാറിയ ജംബോയുടെ വളർച്ചയുടെ പ്രധാന ഘടകം ഗുണനിലവാരം, ഉപഭോക്തൃ സംതൃപ്തി എന്നിവയിൽ അധിഷ്ഠിതമാണെന്ന് ഡയറക്ടറും സി.ഇ.ഒയുമായ സി.വി റപ്പായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.