വിമൻ ഇന്ത്യൻ ഖത്തർ പാഠ്യപദ്ധതിയായ തംഹീദുൽ മർഅ
പരീക്ഷയിൽ വിജയിച്ചവർ സർട്ടിഫിക്കറ്റുകളുമായി
ദോഹ: വിമൻ ഇന്ത്യ ഖത്തർ നേതൃത്വത്തിൽ ‘തംഹീദുൽ മർഅ’ പഠിതാക്കളുടെ സംഗമവും സമ്മാനവിതരണവും സംഘടിപ്പിച്ചു. ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ചരിത്രം തുടങ്ങിയ ഇസ്ലാമിക വിഷയങ്ങൾ ഖത്തറിലെ സ്ത്രീകൾക്കായി നടത്തുന്ന തുടർവിദ്യാഭ്യാസ സർട്ടിഫിക്കറ്റ് കോഴ്സാണ് തംഹീദുൽ മർഅ. പാഠ്യപദ്ധതി പൂർത്തിയാക്കിയവർക്കായി സി.ഐ.സി മൻസൂറ ഹാളിലാണ് സമ്മാനവിതരണചടങ്ങും സംഗമവും ഒരുക്കിയത്.
വിമൻ ഇന്ത്യ പ്രസിഡന്റ് എം. നസീമ അധ്യക്ഷത വഹിച്ചു. സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബു റഹ്മാൻ കീഴിശ്ശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഒക്ടോബറിൽ നടന്ന പരീക്ഷകളിൽ ജാസ്മി മോൾ ഇബ്രാഹിം, നസീദ സമീർ ഒന്നാം സ്ഥാനം നേടി. നുസ്രത്ത് കബീർ രണ്ടാം സ്ഥാനവും, റഹ്മത്ത് ബീവി മൂന്നാം സ്ഥാനവും നേടി. ഷാഹിന ഷെഫീഖ്, റുമീന സെയ്ഫുദ്ദീൻ, ഫെമിന നെസർ എക്സലൻസ് സ്ഥാനവും കരസ്ഥമാക്കി. വിമൻ ഇന്ത്യ വൈസ് പ്രസിഡന്റ് ഷംല സിദ്ദീഖ് സ്വാഗതവും അഡ്മിൻ സെക്രട്ടറി സുനില അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.