ഖത്തറിൽ മരുന്ന്​ വീട്ടിലെത്തും, ഡോക്​ടർ ഓൺലൈനിലും

ദോഹ: കോവിഡ്​ബാധയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം സാമൂഹികഅകലം പാലിക്കുക, പരമാവധി പുറത്തിറങ്ങാതെ നി ൽക്കുക എന്നതാണ്​. അപ്പോൾ വീട്ടിൽ തന്നെ ഇരുന്നാൽ എ​ന്തെങ്കിലും അത്യാവശ്യത്തിന്​ മരുന്ന്​, അല്ലെങ്കിൽ ഡോക്​ട റുടെ സേവനം എന്നിവ വേണ്ടിവന്നാലോ. അക്കാര്യത്തിലും പേടിക്കേണ്ടതില്ലെന്നാണ്​ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ ്പറേഷന്‍ (പി.എച്ച്.സി.സി) പറയുന്നത്​. ഇതിനായി പ്രത്യേക പദ്ധതി തന്നെ കോർപറേഷൻ നടത്തുന്നു.

മരുന്നുകള്‍ വീടുക ളിലെത്തിക്കുന്ന സേവനമാണ്​ തയാറായിരിക്കുന്നത്​. ഓരോ ആരോഗ്യ കേന്ദ്രത്തിനും പ്രത്യേകമായി വാട്ട്സ്ആപ്പ് നമ്പറുകള്‍ ക്രമീകരിച്ചാണ് ഹോം ഡെലിവറി സേവനം രോഗികള്‍ക്ക് നൽകുന്നത്. നിശ്ചയിച്ച ഹെല്‍ത്ത് സ​െൻററുകളുടെ വാട്സ്ആപ്പ് നമ്പറുകള്‍ വഴി രോഗികള്‍ക്ക് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനുമായി ബന്ധപ്പെടാനാവും. ആരോഗ്യ കേന്ദ്രങ്ങളിലോ ക്ലിനിക്കുകളിലോ നേരിട്ട് ഹാജരാകാതെ ആവശ്യമായ മരുന്നുകള്‍ വീടുകളിലെത്തിക്കുന്നതിന് ക്യു പോസ്റ്റുമായി സഹകരിച്ചാണ് സംവിധാനം ആവിഷ്കരിച്ചത്. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടുവരെയും വൈകീട്ട് നാലു മുതല്‍ രാത്രി പത്തുവരെയും രോഗികള്‍ക്ക് ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാനാവും. നിലവില്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് വാട്സ്ആപ്പ് നമ്പറുകള്‍ ക്രമീകരിച്ചത്.

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ സേവനങ്ങള്‍ ആവശ്യമുള്ള രോഗികള്‍ 16000 എന്ന ഹോട്ട് ലൈന്‍ നമ്പറിലേക്ക് ഡയല്‍ ചെയ്ത് പി.എച്ച്.സി.സി ഓപ്ഷന്‍ തെരഞ്ഞെടുക്കണം. മുന്‍ഗണനാ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് വിദൂര ടെലിഫോണ്‍, വീഡിയോ കണ്‍സള്‍ട്ടേഷനുകളും ലഭ്യമാക്കും. കമ്മ്യൂണിറ്റി കോള്‍ സ​െൻറര്‍ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ രാത്രി പതിനൊന്നു വരെയാണ് പ്രവര്‍ത്തിക്കുക.

എല്ലാവരും ആദ്യം 16000 എന്ന നമ്പറിൽ വിളിക്കുകയാണ്​ വേണ്ടത്​. ഈ കോൾ വഴി നിങ്ങൾ​ ഏത്​ ഹെൽത്ത്​​ സ​െൻററിലാണ്​ മരുന്നുകൾക്കായി ആശ്രയിക്കേണ്ടത്​ എന്നുപറഞ്ഞുതരും. ഓൺലൈൻ വഴി ഡോക്​ടറുടെ പരിശോധനക്കുള്ള സൗകര്യവും ഈ നമ്പറിൽ ലഭ്യമാകും. അതിന്​ ശേഷമാണ്​ ഹെൽത്ത്​ ​സ​െൻററുകളിലെ വാട്​സ്​ ആപ്​ നമ്പറിൽ മരുന്നുകൾ വീട്ടിൽ എത്തിക്കാനായി ബന്ധപ്പെടേണ്ടത്​. ​

ഹെല്‍ത്ത് സ​െൻററുകളുടെ പേരും വാട്സ്ആപ്പ് നമ്പറും

അബുനഖ്​ല 66989530, അല്‍ജുമൈലിയ 55742321, അല്‍കരാന 55783415, അല്‍റയ്യാന്‍ 33414377, മദീന ഖലീഫ 55711382, അല്‍തുമാമ 55769323, ഉംഗുവൈലിന 66887908, അല്‍ഷഹാനിയ 55717941, അല്‍വാബ് 55876315, മിസൈമീര്‍ 55723211, ഖത്തര്‍ യൂണിവേഴ്സിറ്റി എച്ച് സി 55722976, അല്‍വഖ്റ 55743873, അല്‍വജ്ബ 55797899, മൈദര്‍ 66887827,

അല്‍ദായേന്‍ 55747657, അല്‍കാബന്‍ 55780402, അല്‍ഖോര്‍ 55770192, ഉംസലാല്‍ 55748093, ഉമര്‍ ബിന്‍ ഖത്താബ് 55103047, അബൂബക്കര്‍ സിദ്ദീഖ് 66897736, അല്‍റുവൈസ് 66939192, ഗറാഫ അല്‍റയ്യാന്‍ 55733526, ലബൈബ് 55798678, ലഗ്വൈരിയ 55309822, വിമാനത്താവളം എച്ച്.സി 55775194, റൗദത്ത് അല്‍ഖൈല്‍ 66718301, വെസ്റ്റ്ബേ 66824481.

Tags:    
News Summary - medicine will reach at home, doctor online -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.