????????? ???????? ???????? ????? ?????????? ????????????

കോംഗോ, അംഗോള, അൽബേനിയ രാജ്യങ്ങളിലേക്ക് ഖത്തറിെൻറ അടിയന്തര മെഡിക്കൽ സഹായം

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അംഗോള, കോംഗോ, അൽബേനിയ രാജ്യങ്ങളിലേക്ക് ഖത്തർ അടിയന്തര മെഡിക്കൽ സഹായം അയച്ചു. അടിയന്തര മെഡിക്കൽ സഹായമെത്തിക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർദേശം നൽകി. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ഈ രാജ്യങ്ങളിലെ സർക്കാറുകൾക്ക് പിന്തുണ നൽകിക്കൊണ്ടാണ് അമീറി​െൻറ ഉത്തരവ്. മെഡിക്കൽ ഉപകരണങ്ങൾ, മാസ്​കുകൾ, മരുന്നുകൾ, പി.പി.ഇ കിറ്റുകൾ ഉൾപ്പെടെ 25 ടൺ മെഡിക്കൽ സഹായം ഖത്തർ എയർവേസ്​​ വഴി സഹോദര രാജ്യങ്ങളിലേക്ക് എത്തിച്ചതായി ഖത്തർ ഡെവലപ്മ​െൻറ് ഫണ്ട് വ്യക്തമാക്കി. ആഗോള തലത്തിൽ കോവിഡ്–19നെതിരായ അന്താരാഷ്​്ട്ര  പോരാട്ടത്തിൽ ഖത്തറി​െൻറ പങ്ക് വലുതാണെന്ന് ഖത്തർ ഡെവലപ്മ​െൻറ് ഫണ്ട് ഡയറക്ടർ ജനറൽ ഖലീഫ ബിൻ ജാസിം അൽ കുവാരി പറഞ്ഞു.

നേരത്തെ ഇറാൻ, ഇറ്റലി, തുനീഷ്യ, അൾജീരിയ, നേപ്പാൾ, റുവാണ്ട രാജ്യങ്ങളിലേക്കും അമീറി​െൻറ ഉത്തരവ് പ്രകാരം അടിയന്തര മെഡിക്കൽ സഹായം എത്തിച്ചിരുന്നു. ഇറാനിലേക്ക് മൂന്ന് ഘട്ടമായാണ് സഹായമെത്തിച്ചതെങ്കിൽ ഇറ്റലിയിലേക്ക് രണ്ട് ഫീൽഡ് ആശുപത്രികളടക്കമാണ് സഹായം നൽകിയത്. വൈറസ്​ വ്യാപനം ഏറെ ദുരിതം വിതച്ച രാജ്യങ്ങൾക്കും താരതമ്യേന ദുർബലരായ രാജ്യങ്ങൾക്കും കോവിഡ് കാലത്തും കൈത്താങ്ങായി മാറുകയാണ് ഖത്തറെന്ന കൊച്ചു രാജ്യം.

Tags:    
News Summary - medical-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.