മെഡിക്കൽ ഉൽപന്ന വിതരണം: ചില സ്​ഥാപനങ്ങൾക്ക് സൗജന്യ ഗതാഗതം

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അവശ്യ മരുന്നുകളുടെ വിതരണത്തിലേർപ്പെട്ടിരിക്കുന്ന ചെറുക ിട–ഇടത്തരം കമ്പനികൾക്ക് സൗജന്യ ഗതാഗത സേവനവും കസ്​റ്റംസ്​ ക്ലിയറൻസും ഒരുക്കി ജി. ഡബ്ല്യൂ. സി (ഗൾഫ് വെയർഹൗസിംഗ് കമ്പനി). ഏപ്രിൽ ഒന്ന് മുതൽ മൂന്ന് മാസത്തേക്കാണ് ഖത്തറിലെ മുൻനിര ലോജിസ്​റ്റിക്സ്​ കമ്പനിയായ ജി. ഡബ്ല്യൂ. സി സൗജന്യ സേവനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ്–19മായി ബന്ധപ്പെട്ട് സാമ്പത്തിക പ്രയാസങ്ങളിലകപ്പെട്ട ചെറുകിട–ഇടത്തരം കമ്പനികളെ പിന്തുണക്കണമെന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശങ്ങളുടെ ഭാഗമായാണ് ജി. ഡബ്ല്യൂ. സിയുടെ സൗജന്യ സേവനങ്ങളെന്ന് കമ്പനി അറിയിച്ചു.ചെറുകിട ഇടത്തരം കമ്പനികൾക്കായി വ്യത്യസ്​തമായ സാമ്പത്തിക ആശ്വാസ

പാക്കേജുകളും പരിപാടികളുമാണ് ജി. ഡബ്ല്യൂ. സി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്​. രാജ്യത്തി​െൻറ ആവശ്യങ്ങൾ നിറവേറ്റുകയും അതിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യവുമാണ് ഇതെന്നും ഗ്രൂപ്പ് സി .ഇ. ഒ രൻജീവ് മേനോൻ പറഞ്ഞു.ജി. ഡബ്ല്യൂ. സി ബൂ സുൽബ വെയർഹൗസിംഗ് പാർക്കിലെ റീട്ടെയിൽ ഔട്ട്​ലറ്റ്​ വാടകക്കാർക്ക് മൂന്ന് മാസത്തെ വാടക ഇളവ് ചെയ്തതായി ജി. ഡബ്ല്യൂ. സി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചെറുകിട–ഇടത്തരം സംരംഭ വിഭാഗത്തിലുൾപ്പെടുന്ന എല്ലാ കമ്പനികൾക്കും 15 ശതമാനം വാടകയിളവും കമ്പനി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇകണോമിക് സോൺ കമ്പനി (മനാടെക്)യുമായി സഹകരിച്ചാണ് ഇവ നടപ്പാക്കുന്നത്.

Tags:    
News Summary - medical-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.