???????????????? ???????????????????? ???? ?????? ??? ???? ??? ??????? ?????? ?????? ????????? ???????? ???????? ???????????? ????????????????

മെഡിക്കൽ ഫാക്ടറികളിൽ പ്രധാനമന്ത്രിയുടെ മിന്നൽ പരിശോധന

ദോഹ: മെഡിക്കൽ ഉൽപന്നങ്ങളുടെയും ഉപകരണങ്ങളുടെയും ഉൽപാദന പുരോഗതി പരിശോധിക്കുന്നതി​െൻറ ഭാഗമായി പ്രധാന മെഡി ക്കൽ ഫാക്ടറികളിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി സന്ദർശനം നടത്തി. ഉൽപാദനത്തിന് പുറമേ, പ്രാദേശിക വിപണിയിൽ മെഡിക്കൽ ഉൽപന്നങ്ങളുടെയും സാമഗ്രികളുടെയും ആവശ്യകത നിവർത്തുന്നതിനുള്ള ഫാക്ടറികളുടെ ക്ഷമതയും പ്രധാനമന്ത്രി പരിശോധിച്ചു. ഖത്തർ ഫാർമ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്​ട്രീസ്​ ഫാക്ടറി, ഖത്തർ അൽ ഹയാത് ഫാർമസ്യൂട്ടിക്കൽസ്​ ഇൻഡസ്​ട്രീസ്​ ഫാക്ടറി, അൽ മഹാ മെഡിക്കൽ സപ്ലൈസ്​ എന്നീ ഫാക്ടറികളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്​. മരുന്നുകൾ, സാനിറ്റൈസർ, മാസ്​ക്കുകൾ എന്നിവയുടെ നിർമാണ ക്ഷമത സംബന്ധിച്ചും ഫാക്ടറികളുടെ ഭാവി പദ്ധതികൾ സംബന്ധിച്ച് ഫാക്ടറി അധികൃതർ പ്രധാനമന്ത്രിക്ക് വിശദീകരിച്ച് നൽകി.


ലബോറട്ടറികൾ, സംഭരണശാലകൾ, ഫാക്ടറികളുടെ പ്രവർത്തനങ്ങൾ, പ്രാദേശിക വിപണിയിലേക്കുള്ള മെഡിക്കൽ വിതരണ മേഖലയിലെ ഫാക്ടറികളുടെ ശേഷി എന്നിവയെല്ലാം സന്ദർശനത്തിനിടെ പ്രധാനമന്ത്രി പരിശോധിച്ചു. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ മെഡിക്കൽ ഉൽപാദന മേഖലക്കും പ്രത്യേകിച്ച് ഫാക്ടറി മാനേജ്മ​െൻറ്, തൊഴിലാളികൾ, ജീവനക്കാർ തുടങ്ങിയവർ വഹിക്കുന്ന പങ്കിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഉംസലാലിലെ മെഡിക്കൽ ഇൻസുലേഷൻ കോംപ്ലക്​സിലും ആശുപത്രിയിലും പ്രധാനമന്ത്രി സന്ദർശനം നടത്തി. വിവിധ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
കോവിഡ്​ പ്രതിരോധവുമായി ബന്ധപ്പെട്ട്​ സ്​ഥാപനത്തിൻെറ തയാറെടുപ്പുകൾ പരിശോധിക്കുകയും ചെയ്​തു.

Tags:    
News Summary - medical factory-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.