ദോഹ: കോവിഡ് വൈറസ് ബാധ മുതലെടുത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ അനധികൃതമായി വിതരണം ചെയ്ത ഏഷ്യക്കാരനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. അനധികൃതമായി മെഡിക്കല്‍ സാധനങ്ങള്‍ വില്പന നടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു അറസ്റ്റ്. ഇയാളില്‍ നിന്നും മെഡിക്കല്‍ സാധനങ്ങളും പിടിച്ചെടുത്തു.800 മെഡിക്കല്‍ ഗ്ലൗസുകളും 7900 മെഡിക്കല്‍ മാസ്കുകളും 1502 മെഡിക്കല്‍ ക്ലോത്തിംഗുകളും ആൻറിബയോട്ടിക്കുകളും തെര്‍മോമീറ്ററുകളും രണ്ട് ലക്ഷം റിയാലുമാണ് പിടിച്ചെടുത്തത്.
രാജ്യത്തെ വിവിധ ഫാര്‍മസികളില്‍ നിന്നുമാണ് സാധനങ്ങള്‍ വാങ്ങിയതെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. വാങ്ങിയ സാധനങ്ങള്‍ പൊതുജനങ്ങൾക്ക് അനധികൃതമായി വില്പന നടത്തുകയും ചെയ്തു. ലോകത്തെ ആരോഗ്യ അവസ്ഥകളെ ഇയാള്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. നടപടിക്രമങ്ങള്‍ക്കുശേഷം ഇയാളെ നിയമ നടപടികള്‍ക്കായി കൈമാറി. സമൂഹത്തിെൻറ ആരോഗ്യത്തിനും സാമ്പത്തികാവസ്ഥകള്‍ക്കും തകരാറുകള്‍ സംഭവിക്കുന്ന തരത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.