നോവ ഹെൽത്ത് കെയറിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ സംഘാടകരും ആരോഗ്യ പ്രവർത്തകരും
ദോഹ: സെൻട്രൽ മാർക്കറ്റ് ഫ്രൈഡേ ക്ലബ്, സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) സെൻട്രൽ മാർക്കറ്റ് യൂനിറ്റുകൾ സംയുക്തമായി സി.ഐ.സി, യൂത്ത് ഫോറം റയ്യാൻ സോണിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നോവ ഹെൽത്ത് കെയർ സെന്ററിൽ വെച്ചു നടന്ന ക്യാമ്പിൽ മുൻ കൂട്ടി രജിസ്റ്റർ ചെയ്ത 200ൽ പരം ആളുകൾ പങ്കെടുത്തു.
ഡോക്ടർ കൺസൽട്ടേഷൻ, ദന്ത പരിശോധന, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ക്രീയാറ്റിൻ, എസ്.ജി.പി.ടി എന്നിവയും ആവശ്യമായവർക്ക് ഇ.സി.ജി. പരിശോധനയും ലഭ്യമാക്കി.
നോവ ഹെൽത്ത് കെയർ പ്രതിനിധികളായ അലൻ ടോം, റയ്മൺ ബാസ്റ്റിൻ, അഡ്റൈൻ എന്നിവരും സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി റയ്യാൻ സോണൽ പ്രസിഡന്റ് സുധീർ ടി.കെ, വൈസ് പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ്, സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം.എം, ഫ്രൈഡേ ക്ലബ് പ്രസിഡന്റ് ഇസ്മായിൽ, യൂത്ത് ഫോറം റയ്യാൻ സോണൽ പ്രസിഡന്റ് റസ്സൽ, സെക്രട്ടറി നസീം, തമീം അമീർ എന്നിവർ സംബന്ധിച്ചു.സി.ഐ.സി സെൻട്രൽ മാർക്കറ്റ് യൂനിറ്റ് ഭാരവാഹികളായ മുസ്തഫ എം, ഫൈസൽ എൻ, മുഹമ്മദ് റഫീഖ് ടി.എ, ശറഫുദ്ദീൻ ടി, ഫസലുറഹ്മാൻ, സജീർ, റിയാസ്, രിഹാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.