Posted On
date_range Updated On
date_range ഗതാഗത നിയന്ത്രണം
ദോഹ: അൽ ഗറാഫ ഇന്റർചേഞ്ചിൽ എല്ലാ ദിശകളിലുമുള്ള റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ അറിയിച്ചു. റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി വെള്ളിയാഴ്ച പുലർച്ച രണ്ടു മുതൽ രാവിലെ 10 വരെയാണ് റോഡ് അടച്ചിടുക. അതേസമയം, വലതുവശത്തുള്ള പാതകൾ ഗതാഗതത്തിനായി തുറന്നിരിക്കും. വാഹന യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ മറ്റു ബദൽ പാതകൾ ഉപയോഗിക്കണമെന്നും വേഗ പരിധി പാലിക്കണമെന്നും അശ്ഗാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.