അലി ഹസൻ, നിഷാദ്
ഗുരുവായൂർ
ദോഹ: പ്രവാസി വെല്‍ഫെയര്‍ തൃശൂര്‍ ജില്ല പ്രസിഡന്റായി അലി ഹസനെയും ജനറല്‍ സെക്രട്ടറിയായി നിഷാദ് ഗുരുവായൂരിനെയും ജില്ല ജനറല്‍ കൗന്‍സില്‍ തെരഞ്ഞെടുത്തു.ഉമർ കളത്തിങ്കൽ, സിമി അക്ബർ, ജ്യോതിനാഥ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. നജാത്തുല്ലയെ ട്രഷററായും നൂറുസ്സമാൻ എറിയാട്, ഹാരിസ് കാരുമാത്ര, ഇ.കെ. ഫഹദ് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.വിവിധ വകുപ്പ് കണ്‍വീനര്‍മാരായി നാസിമുദ്ദീൻ, നസീം മേപ്പാട്ട്, ലത്തീഫ് ഗുരുവായൂർ, ഷജീർ മുല്ലക്കര എന്നിവരെയും തെരഞ്ഞെടുത്തു.
അബ്ദുല്‍ വാഹദ്, ഖദീജാബി നൗഷാദ്, പി.എം. മന്‍സൂര്‍, മര്‍സൂഖ്, നജിയ സഹീര്‍, നൗഷാദ് ഒളിയത്ത്, ഷംസീര്‍ ഹസന്, ഷറിന് കെ. മുഹമ്മദ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മിറ്റി അംഗം റഷീദ് അഹമ്മദ്, സെക്രട്ടറി നിഹാസ് എറിയാട് എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. മുന്‍ ജനറല്‍ സെക്രട്ടറി ഉമര്‍ കളത്തിങ്ങല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മുന്‍ ജില്ല പ്രസിഡന്റ് അബ്ദുല്‍ വാഹിദ്, ജില്ല പ്രസിഡന്റ് അലി ഹസന് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.