ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ജോജു ജോർജ് ലവേഴ്സ് ക്ലബ് ടീം ഖത്തറും 98.6 റേഡിയോ മലയാളം എഫ്.എം സഹകരിച്ച് ഡോ. കുട്ടി മെഡിക്കൽ സെന്ററിൽ സൗജന്യ രോഗ നിർണയ -വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. ഡോ. കൃഷ്ണൻകുട്ടി ക്യാമ്പിന് നേതൃത്വം നൽകുകയും ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുക്കുകയും ചെയ്തു.
സാമൂഹിക പ്രവർത്തകനും ലോകകേരള സഭ മെബറുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, ജോജു ജോർജ് ല വേഴ്സ് ക്ലബ് ഖത്തർ കോർ മെംബേഴ്സ് സൂരജ് ലോഹി, നിഖിൽ ദാസ്, സുബൽ, ശ്രീജേഷ്, അമിൻ, ഷിനോബ്, നയന, സുബിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.