പ്രളയത്തി​െൻറ അതിജീവനമായി മീഡിയ വൺ ‘ഒാണപ്പൂത്താലം’

ദോഹ: ‘അതിജീവനത്തി​​​െൻറ ആമോദം’ എന്ന പ്രമേയവുമായി മീഡിയവൺ ദോഹയില്‍ സംഘടിപ്പിച്ച ഓണപ്പൂത്താലം 2018 ശ്രദ്ധേയമായി. മതാര്‍ ഖദീമിലെ ഭവന്‍സ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ മഹാപ്രളയത്തെ കേരളം അതിജീവിച്ച വിധം വിവിധ കലാ ആവിഷ്ക്കാരങ്ങളിലൂട അരങ്ങിലെത്തി.
പ്രശസ്ത ചിത്രകാരന്മാരായ ഷാജി ചേലാട്, സീനാ ആനന്ദ്, കരീംഗ്രഫി, മഹേഷ് കണ്ണൂര്‍, ബാസിത് ഖാന്‍, നദീം മുസ്തഫ എന്നിവര്‍ ‘അതിജീവനം’ എന്ന ആശയത്തില്‍ തത്സമയ ചിത്രരചന നടത്തി. മലയാളി ഗായകരായ ത്വയ്യിബ്, റിയാസ് കരിയാട്, അക്ബര്‍ ചാവക്കാട്, സനൂപ്, അജ് മല്‍, റിലോവ്, മൈഥിലി, ജിനില്‍, ശിവപ്രിയ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. സ്​കില്‍സ് ഡെവലപ്മ​​െൻറ്​ സ​​െൻററിലെ വിദ്യാർഥികള്‍ അണിയിച്ചൊരുക്കിയ ഭരതനാട്യം, ടാലൻറ്​ ദോഹയുടെയും ഫോട്ടോഗ്രഫി മലയാളം ഖത്തറി​​​െൻറയും നാടന്‍ പാട്ടുകള്‍, സീസണ്‍സ് ഖത്തര്‍ അവതരിപ്പിച്ച സ്പെഷല്‍ തിരുവാതിര, നജീബ് കീഴരിയൂര്‍ വസന്തന്‍ ടീമി​​​െൻറ ഫിഗര്‍ ഷോ എന്നിവ പരിപാടിക്ക് മിഴിവേകി.


അതിജീവനം പ്രമേയമാക്കി ഖത്തര്‍ മല്ലു മ്യൂസേഴ്സ് അവതരിപ്പിച്ച തീമാറ്റിക് ഷോ ‘പുനര്‍ജ്ജനി’ സദസ്സിനെ പ്രളയകാലത്തിലേക്കും അതിജീവനത്തിലേക്കും കൂട്ടിക്കൊണ്ടുപോകുന്നതായിരുന്നു. വയലിനിസ്​റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിനെ ഓര്‍മ്മിച്ചുള്ള പ്രത്യേക പരിപാടിയോടെ ചടങ്ങിന് സമാപനമായി. മീഡിയവണ്‍ മാധ്യമം ഖത്തര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി, അഡ്വൈസറി ബോര്‍ഡ് അംഗം സിദ്ദീഖ് പുറായില്‍, ഗള്‍ഫ് മാധ്യമം റസിഡൻറ്​ എഡിറ്റര്‍ പി.ഐ നൗഷാദ്, മീഡിയവണ്‍ മീഡിലീസ്​റ്റ്​ മാര്‍ക്കറ്റിങ് ഹെഡ് ഷബീര്‍ ബക്കര്‍, ഭവന്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.പി ഫിലിപ്പ്, ഐ.സി.ബി.എഫ് വൈസ് പ്രസിഡൻറ്​ പിഎന്‍ ബാബുരാജ്, യൂത്ത് ഫോറം പ്രസിഡൻറ്​ ജംഷീദ് ഇബ്രാഹിം, മീഡിയവണ്‍ ഖത്തര്‍ മാര്‍ക്കറ്റിങ് മാനേജര്‍ നിഷാന്ത് തറമ്മേല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനസ് എടവണ്ണ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രളയകാലത്ത് കേരളത്തിലേക്ക് ദുരിതാശ്വാസ സേവനങ്ങള്‍ക്കായി പ്രവര്‍ത്തകരെ അയച്ച യൂത്ത് ഫോറത്തെയും ഖത്തര്‍ സ്പര്‍ശം പദ്ധതിയിലൂടെ കേരളത്തിലേക്ക് ദുരിതാശ്വാസ സഹായമെത്തിച്ച റേഡിയോ മലയാളം ഖത്തറിനെയും ആദരിച്ചു.

Tags:    
News Summary - mediaone oona poothalam-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.