‘മബ്റൂക് ഗൾഫ് ടോപ്പേഴ്സ്’ പുരസ്കാരജേതാക്കൾ മുഖ്യാതിഥികൾക്കും മീഡിയവൺ പ്രതിനിധികൾക്കുമൊപ്പം
ദോഹ: പ്രവാസിവിദ്യാര്ഥികളുടെ വിദ്യാഭ്യാസമികവിന് ‘മീഡിയവണ്‍’ ഏര്‍പ്പെടുത്തിയ മബ്റൂക് ഗള്‍ഫ് ടോപ്പേഴ്സ് പുരസ്കാരങ്ങള്‍ ഖത്തറില്‍ വിതരണം ചെയ്തു. പത്താം ക്ലാസിലും പ്ലസ് ടുവിലും 90 ശതമാനത്തിലേറെ മാര്‍ക്ക് നേടിയവരെയാണ് ആദരിച്ചത്. മെഷാഫിലെ പൊഡാര്‍ പേള്‍ സ്കൂളില്‍ നടന്ന ചടങ്ങ് ഖത്തര്‍ യൂനിവേഴ്സിറ്റി പ്രഫസറും എഴുത്തുകാരിയുമായ ശുആ അല്‍ യൂസുഫ് ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍നിന്നുള്ള 300ലേറെ വിദ്യാര്‍ഥികള്‍ പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യന്‍ എംബസി അപെക്സ് ബോഡി നേതാക്കളായ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഐ.സി.ബി.എഫ് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് എസ്.എ.എം. ബഷീര്‍, കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ്, സി.ഐ.സി വൈസ് പ്രസിഡന്റ് ഇ. അര്‍ഷദ്, മീഡിയവണ്‍ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്മാന് റഹീം ഓമശ്ശേരി, മീഡിയവണ്‍ അഡ്വൈറി ബോര്‍ഡ് മെംബര്‍ അബ്ദുല്ല കണ്ണാടിക്കല്‍, പൊഡാര്‍ പേള്‍ സ്കൂള്‍ പ്രസിഡന്റ് സാം മാത്യു, എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പൽ ഹമീദ ഖാദര്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പൽ റഫീഖ് റഹീം, പൊഡാര്‍ പേള്‍ സ്കൂള്‍ പ്രിന്‍സിപ്പൽ മഞ്ജരി റിക്രിവാള് തുടങ്ങിയവര്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
ഖത്തറിലെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ 30 വിദ്യാര്‍ഥികള്‍ക്ക് ഷൈന്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ സില്‍വര്‍ മെഡലും സമ്മാനിച്ചു.
ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ഉന്നതവിജയം സ്വന്തമാക്കി ഖത്തര്‍ അമീറില്നിന്നും ഗോള്‍ഡ് മെഡല്‍ വാങ്ങിയ അബ്ദുല്‍ ബാസിത്ത് നൗഷാദിനെയും ചടങ്ങില്‍ ആദരിച്ചു. കെ.സി. അബ്ദുല്‍ ലത്തീഫ് സ്വാഗതം പറഞ്ഞു. എഡ്സിപ് എജുക്കേഷന്‍, ഏഷ്യന്‍ മെഡിക്കല്‍സ്, ഇസുസു മോട്ടോര്‍സ്, ഷൈന്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്, സ്കൂള്‍ ഗുരു, റഹീപ് മീഡിയ, സെയ്ഫ് വേള്‍ഡ്, പൊഡാര്‍ പേള്‍ ഇന്ത്യന്‍ സ്കൂള്‍ തുടങ്ങിയവരുമായി സഹകരിച്ചാണ് ഖത്തറില്‍ മീഡിയവണ്‍ മബ്റൂക് ഗള്‍ഫ് ടോപ്പേഴ്സ് അവാര്‍ഡ്ദാന പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.