മീഡിയവണ്‍ ‘സല്യൂട്ട് ദ ഹീറോസ്’പുരസ്കാര വിജയികളെ പ്രഖ്യാപിക്കുന്നു
ദോഹ: മീഡിയവണ്‍ ‘സല്യൂട്ട് ദ ഹീറോസ്’പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു. സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവയിലായി 19 വിജയികളെയാണ് വിദഗ്ധ സമിതി തെരഞ്ഞെടുത്തത്. ഈമാസം 11ന് പുരസ്കാരം വിതരണം ചെയ്യും. ലോകകപ്പുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവന നല്കിയ ഇന്ത്യക്കാരെയാണ് സല്യൂട്ട് ദ ഹീറോ അവാര്‍ഡിലൂടെ ആദരിക്കുന്നത്.
സംഘടന, കൂട്ടായ്മ വിഭാഗത്തില്‍ ഖത്തര്‍ മഞ്ഞപ്പട, അര്‍ജന്റീന ഫാന്‍സ് ഖത്തര്‍, മല്ലു വളന്റിയേഴ്സ്, ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടായ്മകളായ യുനീഖ്, ഫിന് ക്യൂ, മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മ ഡോം ഖത്തര്‍ എന്നിവയും സ്ഥാപനങ്ങളില്‍ കോസ്റ്റല്‍ ഖത്തര്‍, എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ഖത്തര്‍, ഗോ മുസാഫിര്‍ ഡോട് കോം, എം.ബി.എം ട്രാന്‍സ്പോര്‍ട്, കെയര്‍ ആൻഡ് ക്യുവര്‍, അല്‍ സുവൈദ് ഗ്രൂപ് എന്നിവയും പുരസ്കാരത്തിന് അര്‍ഹരായി.
വ്യക്തിഗത വിഭാഗങ്ങളില്‍ അഭിലാഷ് നാലപ്പാട്, ഫൈസല്‍ ഹുദവി, നാസിഫ് മൊയ്തു, ഇസ്മായില്‍ യൂസുഫ്, സുല്‍ഫത്ത് ത്വാഹ, ഡി. രവികുമാര്‍, നിവാസ് പി.എം. ഹനീഫ, ഹാദിയ ഹക്കീം എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. മീഡിയവണ്‍ ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്മാന് റഹീം ഓമശ്ശേരി, ജൂറി അംഗങ്ങളായ ഡോ. താജ് ആലുവ, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, സാദിഖ് ചെന്നാടന്‍, റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.