ദോഹ: ഒരുക്കങ്ങളെല്ലാം സജ്ജമായി, ഖത്തറിലെ പ്രവാസികള്‍ക്കായി മീഡിയവണ്‍ ട ിവി അണിയിച്ചൊരുക്കുന്ന മെഗാസംഗീത വിരുന്ന് പ്രവാസോത്സവം 2019 നാളെ അരങ് ങേറും. ലുസൈല്‍ സ്പോര്‍ട്സ് അറീനയില്‍ പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങള ും പൂര്‍ത്തിയായി. സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്മാന് നയിക്കുന്ന സംഗീതകലാവിരുന്നിനായി കൂറ്റന്‍ സ്റ്റേജാണ് ലുസൈല്‍ അറീനയില്‍ ഒരുക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ഗേറ്റ് തുറക്കും. ആറരയോടെ പരിപാടി തുടങ്ങും.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് കൂടിയായ ഗായകന് വിജയ് യേശുദാസ്, സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസ്സി, ഗായകരായ നരേഷ് അയ്യര്‍, സിതാര, ശരണ്യ ശ്രീനിവാസ്, ശ്രേയക്കുട്ടി തുടങ്ങി വന്‍ താരനിരയാണ് അരങ്ങിലെത്തുക. ഭൂരിഭാഗം താരങ്ങളും ദോഹയില്‍ എത്തിച്ചേര്‍ന്നു. ദുല്‍ഖര്‍ സല്മാന് വെള്ളിയാഴ്ച രാവിലെ എത്തും.
കൂടാതെ ഇന്തോ–ഖത്തര്‍ സാംസ്കാരിക സമന്വയം പ്രമേയമാക്കിയുള്ള വിവിധ കലാപരിപാടികളും അരങ്ങേറും. ഖത്തറിലെ ഭരണ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ദോഹയിലെ സംഗീത പ്രിയരായ മുഴുവന്‍ പ്രവാസികളെയും പരിപാടിയിലേക്കെത്തിക്കുന്നതിനായി വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ദോഹയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരിപാടി നടക്കുന്ന ലുസൈലിലേക്ക് യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെസ്റ്റിവല്‍ ലിമോസിന്, കരീം എന്നീ ടാക്സി സര്‍വീസ് ഗ്രൂപ്പുകളാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കലാപ്രേമികളെ നിരക്കിളവില്‍ വേദിയിലേക്കെത്തിക്കുക. കൂടാതെ ഭിന്നശേഷിക്കാരായ പ്രവാസികള്‍ക്കും ഹൗസ് ഡ്രൈവര്‍മാര്‍ക്കും സൗജന്യപ്രവേശനവും ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേക്കുള്ള ടിക്കറ്റ് വില്‍പ്പന അന്തിമ ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.