ദോഹ: ശനിയാഴ്ച മുതൽ രാജ്യത്തെ കാലാവസ്ഥയിൽ സ്ഥിരതയുണ്ടാകിെല്ലന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ചയും ചൊവ്വാ ഴ്ചയും മഴക്ക് സാധ്യതയുണ്ട്. ശനിയാഴ്ച ൈവകുന്നേരം മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ കാലാവസ്ഥ ഇടക്കിെട മാറിക്കൊണ്ടിരിക്കും. ന്യൂനമർദത്തിെൻറ വരവാണ് ഇതിന് കാരണം. ഇടിയോട് കൂടിയ മഴക്കാണ് സാധ്യത. ചില മേഖലകളിൽ കനത്ത കാറ്റും ഉണ്ടാകും. ഇത് പൊടിപടലം പരക്കാനും കാഴ്ചാപരിധി കുറക്കാനും ഇടയാക്കും.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായ മഴക്കാണ് സാധ്യത. തെക്ക്കിഴക്ക്– വടക്ക്കിഴക്ക് ദിശകളിൽ കാറ്റുവീശും. അഞ്ചുമുതൽ 15 നോട്ടിക്കൽ മൈൽ വേഗതയുണ്ടാകും. 25 നോട്ടിക്കൽ മൈൽ വേഗത പ്രാപിക്കുന്നതോടെ മഴയുണ്ടാകും. കടലിൽ ഏഴ് അടി ഉയരത്തിൽ വരെ തിരമാലയടിക്കും. ഇൗ ദിവസങ്ങളിൽ പകൽസമയത്ത് താപനില 20 മുതൽ 25 വരെ ഡിഗ്രിസെൽഷ്യസ് ആയിരിക്കും. രാത്രികാലങ്ങളിൽ 20 ഡിഗ്രിസെൽഷ്യസും. കടലിൽ പോകുന്നവർ ഇൗ ദിവസങ്ങളിൽ ഏറെ ശ്രദ്ധിക്കണം. കാലാവസ്ഥാവകുപ്പിെൻറ അറിയിപ്പുകൾ എപ്പോഴും നോക്കണമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.