മതപഠന ബിരുദദാന സമ്മേളനം

ദോഹ: അൽമദ്റസ അൽ ഇസ്​ലാമിയ ശാന്തിനികേതൻ വക്റയിൽ നിന്ന്​ ഈ വർഷം സെക്കണ്ടറി മത പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബിരുദദാന സമ്മേളനം സംഘടിപ്പിച്ചു. 26 വിദ്യാർഥികളാണ് പoനം പൂർത്തിയാക്കിയത്. ബിരുദദാന സമ്മേളനത്തിൽ വി.ടി. ഫൈസൽ അധ്യക്ഷത വഹിച്ചു. സി.​െഎ.സി വക്​റ മേഖല പ്രസിഡൻറ്​ മുഹമ്മദലി, പി.ടി.എ ഭാരവാഹികളായ അസ്ഹറലി, ടി.കെ. മുഹമ്മദ് യാസിർ, കെ.കെ. ശാഹിദലി, പി.എം മുഹമ്മദ് സലിം, സി.എം. ബദറുദ്ദീൻ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ജനറൽ സെക്രട്ടറി അബ്​ദുൽ ഖാദർ , മാനേജിംഗ് കമ്മിറ്റി അംഗം സി.എച്ച്​. നജീബ് എന്നിവർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. രക്ഷിതാക്കളെ പ്രതിനിധീകരിച്ച് ഡോ. സമീർ മൂപ്പൻ, ഒ.എസ്. അബ്​ദ​ുസലാം, ടി.ടി. അബ്​ദുറഹ്മാൻ, ഇബ്രാഹിം മൗലവി എന്നിവരും വിദ്യാർഥികളെ പ്രതിനിധീകരിച്ച് റനീൻ, സാലിഹ് മൻസൂർ , ഹിബ സലീം എന്നിവരും സംസാരിച്ചു. മിസ്നദ് കാസിം ഖുർആൻ പാരായണവും ഫർസീൻ സുബൈർ ഗാനാലാപനവും നടത്തി. മദ്റസ പ്രിൻസിപ്പൽ എം.ടി. ആദം സ്വാഗതവും റബ്​വ ചെയർമാൻ എ. ഉസ്മാൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - matha padana sammelanam-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.