ദോഹ: മരുഭൂമിയിലെ വജ്രം എന്നറിയപ്പെടുന്ന എജുക്കേഷൻ സിറ്റിയിലെ സ്റ്റേഡിയം നിർമ്മാണം ത്വരിതഗതിയിൽ പുരോഗമിക്കുന്നു. 2022 ലോകകപ്പിെൻറ പ്രധാന സ്റ്റേഡിയങ്ങളിലൊന്നാണ് എജുക്കേഷൻ സിറ്റിയുടെ തെക്കൻ ക്യാമ്പസിെൻറ പടിഞ്ഞാറ് നിർമിക്കുന്ന സ്റ്റേഡിയം. സങ്കീർണമായ ജ്യാമിതീയ മാതൃകകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സ്റ്റേഡിയത്തിെൻറ രൂപരേഖ തയാറാക്കിയിരിക്കുന്നത്.
സ്റ്റേഡിയത്തിെൻറ കോൺക്രീറ്റ് ജോലികൾ അവസാനത്തിലേക്ക് അടുക്കുകയാണെന്നും സ്റ്റേഡിയത്തിന് ചുറ്റും വി ആകൃതിയിലുള്ള കോളങ്ങൾ സ്ഥാപിച്ചു കഴിഞ്ഞതായും സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ട്വീറ്റ് ചെയ്തു.
പാരമ്പര്യ ഇസ്ലാമിക വാസ്തുശിൽപവിദ്യക്കുള്ള സമർപ്പണം കൂടിയായിരിക്കും ഖത്തർ ഫൗണ്ടേഷന് അകത്തെ ലോകകപ്പ് സ്റ്റേഡിയം. എജുക്കേഷൻ സിറ്റിയുടെ കായിക വികസനത്തിെൻറ കേന്ദ്രബിന്ദു കൂടിയായി സ്റ്റേഡിയം മാറും. കൂടാതെ ഖത്തർ ഫൗണ്ടേഷെൻറ സാമൂഹിക വികസന പദ്ധതികളിൽ നിർണായക പങ്ക് വഹിക്കാനുമാകും. വിവിധ കലാ–വിനോദ പരിപാടികൾക്ക് സജ്ജമാക്കാൻ വിധം മാറ്റാൻ കഴിയുന്നതാണ് സ്റ്റേഡിയത്തിെൻറ നിർമാണ ഘടന. പരിപാടികളുടെ സ്വഭാവമനുസരിച്ച് ഗ്രൗണ്ടും ഇരിപ്പിടങ്ങളും ക്രമീകരിക്കാനാകുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. 40000 സീറ്റുകളാണ് ക്വാർട്ടർ ഫൈനൽ ഘട്ടം വരെയുള്ള മത്സരത്തിന് തയ്യാറെടുക്കുന്ന സ്റ്റേഡിയത്തിൽ ഒരുക്കുന്നത്. ലോകകപ്പിന് ശേഷം സീറ്റുകളുടെ എണ്ണം പകുതിയായി ചുരുക്കും. ബാക്കി വരുന്ന സീറ്റുകൾ വികസ്വര രാജ്യങ്ങളിലെ കായിക വികസനത്തിന് സംഭാവന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.