ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ രോഗ പ്രതിരോധ പരിപാടികളും മുൻകരുതൽ നടപടികളും കൃത്യമായി പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനും ബോധവൽകരണം ഊർജിതമാക്കുന്നതിനും രാജ്യത്തെ മാരിടൈം എൻട്രി പോയൻറുകളിൽ ഗതാഗത വാർത്താവിനിമയ മന്ത്രാലയം പരിശോധന നടത്തി. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യം വെച്ചാണ് മന്ത്രാലയത്തിന് കീഴിലെ മാരിടൈം അഫയേഴ്സ് വിഭാഗം പരിശോധന നടത്തിയത്. മാരിടൈം എൻട്രി പോയൻറുകളിലും ജീവനക്കാരിലും കോവിഡ്–19മായി ബന്ധപ്പെട്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉറപ്പുവരുത്തി. മാരിടൈം പോയിൻറുകളിലെ ജീവനക്കാർക്കും മറ്റു ഉദ്യോഗസ്ഥർക്കുമിടയിൽ മന്ത്രാലയ ഉദ്യോഗസ്ഥർ ബോധവൽകരണം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.