ദോഹ: വെള്ളിയാഴ്ച നടന്ന അഞ്ചാമത് ‘ഉരീദു’ മാരത്തോണില്‍ കെനിയന്‍ സ്വദേശികള്‍ ജേതാക്കളായി. 26 കാരനായ കെനിയന്‍ സ്വദേശി ഹെന്‍ട്രി കിലാഗട്ട് രണ്ട് മണിക്കൂര്‍ പതിനാറ് മിനിറ്റ് അഞ്ച് സെക്കന്‍ഡില്‍ 42 കിലോമീറ്റര്‍ ഓടിയാണ് മികച്ച വിജയത്തിന് അര്‍ഹനായത്. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്സ് പാര്‍ക്കില്‍ നിന്നും ഷെറാട്ടണ്‍ ദോഹ പാര്‍ക്കിലേക്ക് നടത്തിയ മാരത്തോണ്‍ കാണാന്‍ ഏറെ ആളുകള്‍ സാക്ഷികളായിരുന്നു. 1,650 ഓളം പേരാണ് ഓട്ടത്തില്‍ പങ്കാളികളായത്. കെനിയയുടെ കിപ്സാങ് ചുമ്പ രണ്ടാമതത്തെി. ഇദ്ദേഹത്തിന് മൂന്ന് സെക്കന്‍റ് സമയനഷ്ടമാണ് ഒന്നാംസ്ഥാനം നഷ്ടപ്പെടുത്തിയത്. ഒന്നാമത് എത്തിയ ഹെന്‍ട്രി കിലാഗട്ട് 2015 ല്‍ നടന്ന മാരത്തോണില്‍ 21 കിലോമീറ്ററില്‍ മാരത്തോണില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ഇതാദ്യമായാണ് ഫുള്‍ മാരത്തോണില്‍ വിജയം നേടുന്നതെന്ന് ഹെന്‍ട്രി പറഞ്ഞു. തന്‍െറ മികച്ച പ്രകടനത്തില്‍ അതീവ ആഹ്ളാദം പ്രകടിപ്പിച്ച ഹെന്‍ട്രി കനത്ത മല്‍സരമായിരുന്നിട്ടും കാലാവസ്ഥയും നിലവാരമുള്ള റോഡും അനുകുല ഘടകങ്ങളായതായും വ്യക്തമാക്കി. 21 കിലോമീറ്റര്‍ മാരത്തോണിലും കെനിയയുടെ മുന്നേറ്റമായി. അലക്സ് കിബെതാണ് വിജയിച്ചത്. ഒരു മണിക്കൂര്‍ ഒരു മിനിട്ട് 52 സെക്കന്‍റിലായിരുന്നു ഫിനിഷിംഗ്. മുന്‍ വര്‍ഷത്തെ വിജയി ബെനാര്‍ഡ് കൊറിറിന്‍െറ റെക്കൊഡ് അലക്സ് കിബെത രണ്ട് സെക്കന്‍റുകള്‍ക്ക് തകര്‍ക്കുകയും ചെയ്തു. വനിതാ വിഭാഗത്തില്‍ 42 കിലോമീറ്ററില്‍ കെനിയയുടെ ജോര്‍ജിന റോണോ, 21 കിലോമീറ്ററില്‍ വയല ജെപ്ചുമ്പ എന്നിവര്‍ വിജയം എഴുതിച്ചേര്‍ത്തു. പുരുഷന്മാരുടെ പത്ത് കിലോമീറ്ററില്‍ അല്‍സാദിക് മിഖാവു, വനിതകളില്‍ എലിഷ് മക്കൊള്‍ഗന്‍ എന്നിവര്‍ വിജയികളായി. ഓരോ റേസിനും മുമ്പായി ഉരീദുവിന്‍െറ വാം അപ് സെഷനും സംഘടിപ്പിച്ചിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.