ദോഹ: മരുന്നിെൻറ പാര്‍ശ്വഫലങ്ങള്‍ പരമാവധി ഒഴിവാക്കി രോ ഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷെൻറ കീഴിലുള്ള വഖ്റ ആശുപത്രിയിലെ മെഡിക്കേഷന്‍ തെറപ്പി മാനേജ്മെൻറ് ക്ലിനിക് ഏറെ പേർക്ക് ഉപകാരപ്രദമാകുന്നു. നിരവധി പേരാണ് ക്ലിനിക്കിെൻറ സേവനം തേടിയെത്തുന്നത്. രോഗികള്‍ക്ക്, പ്രത്യേകിച്ച് ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളവര്‍ക്ക് മെഡിക്കേഷന്‍ കണ്‍സൽട്ടന്‍സി സേവനങ്ങള്‍ ക്ലിനിക്കില്‍ ലഭ്യമാവും. രോഗികള്‍ക്കായി നിഷ്കര്‍ഷിക്കുന്ന ചികിത്സാക്രമം കൃത്യമായി പാലിക്കുന്നതിനുള്ള പിന്തുണ ക്ലിനിക് നല്‍കും. ക്ലിനിക്കിന് രോഗികളുടെ ഇടയില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വഖ്റ ആശുപത്രി ഫാര്‍മസി ഡയറക്ടര്‍ ഡോ. റഷ അല്അനാനി പറഞ്ഞു. മികച്ച അനുഭവസമ്പത്തുള്ള രജിസ്ട്രേഡ് ക്ലിനിക്കല്‍ ഫാര്മസിസ്റ്റുകെളയാണ് ക്ലിനിക്കില്‍ നിയോഗിച്ചിരിക്കുന്നത്. ഫിസിഷ്യന്‍സുമായി അടുത്ത് സഹകരിച്ചാണ് ഫാര്‍മസി ടീം പ്രവര്‍ത്തിക്കുന്നത്. ഫിസിഷ്യന്മാര് റഫര്‍ ചെയ്യുന്ന രോഗികള്‍ക്കും വാക്ക് ഇന്‍ കേസുകളിലും സേവനം ലഭ്യമാക്കും. റഫറലുകളോ അപ്പോയിന്മെേൻറാ നിര്‍ബന്ധമല്ല. രോഗികളുമായും അവരുടെ ഡോക്ടര്‍മാരുമായും ചേര്‍ന്നാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നതെന്ന് ക്ലിനിക്കിലെ കോഒാഡിനേറ്റര്‍മാരായ ഡോ. ദാനിയ അല്ഖിയാമി, ഡോ. സാറാ ഹൈദര്‍ എന്നിവര്‍ പറഞ്ഞു. ആസ്ത്മ, സി.ഒ.പി.ഡി രോഗികള്‍ക്ക് പ്രത്യേകമായ ഫാര്‍മസ്യൂട്ടിക്കല്‍ പരിചരണവും ക്ലിനിക് ലഭ്യമാക്കുന്നുണ്ട്.
മരുന്നിെൻറ കുറിപ്പുകള്‍ സൂക്ഷ്്മമായി വിലയിരുത്താന്‍ വിദഗ്ധ പരിശീലനം ലഭിച്ച ക്ലിനിക്കല്‍ ഫാര്മസിസ്റ്റുക ളുടെ സേവനം ലഭ്യമാക്കും. ഫാര്‍മസി ടീമുകള്‍ തുടര്‍ച്ചയായി നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് മെഡിക്കേഷന്‍ തെറപ്പി മാനേജ്മെൻറ് ക്ലിനിക്. ഇലക്ട്രോണിക് ഫോളോ അപ്പ്, ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനങ്ങള്‍ ഉപയോഗിപ്പെടുത്തിയാണ് രോഗിയുടെ ചികിത്സാക്രമം കൃത്യമായി പാലിക്കുന്നത് ഉറപ്പുവരുത്തുക. ഒന്നിലധികം മരുന്നുകള്‍ കഴിക്കേണ്ട ആരോഗ്യാവസ്ഥയുള്ള രോഗികള്‍ക്ക് മരുന്നിെൻറ ക്രമം, കൃത്യത എന്നിവ ഉറപ്പാക്കുന്നതില്‍ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ക്ലിനിക് നല്‍കുന്നുണ്ട്. ഫാര്‍മസിസ്റ്റുകളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.
2015ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. മരുന്നുചികിത്സകള് കൈകാര്യം ചെയ്യാന്‍ സഹായം ആവശ്യമുള്ളവര്‍ക്ക് വിവിധ ഔട്ട്പേഷ്യൻറ് സേവനങ്ങള്‍ ക്ലിനിക് നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.