ഗ്രാൻഡ്മാൾ ഹൈപ്പർ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച മാംഗോ ഫെസ്റ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ വ്യാപാര ശൃ൦ഖലയായ ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റിൽ മാംഗോ ഫെസ്റ്റിന് തുടക്കം. വിവിധ ഇനം മാമ്പഴങ്ങളും മാമ്പഴം കൊണ്ടുള്ള വിഭവങ്ങളും ഫെസ്റ്റിവലിൽ ലഭ്യമാണ്. ഇന്ത്യയിൽ നിന്നുള്ള മാമ്പഴ വൈവിധ്യങ്ങളാണ് മുഖ്യ ആകർഷണം. മല്ലിക, മൽഗോവ, ബദാമി, നീലം, അൽഫോൻസ തുടങ്ങി 30ഓളം മാമ്പഴങ്ങൾ മാംഗോ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വിവിധയിനം മാമ്പഴങ്ങൾക്ക് പുറമേ മാമ്പഴ പായസം, പുഡ്ഡിങ്, ബേക്കറികൾ, കേക്കുകൾ, അച്ചാറുകൾ, ജ്യൂസുകൾ, കറികൾ തുടങ്ങിയ വിഭവങ്ങളും ഇപ്പോൾ പ്രത്യേക ഓഫറിൽ ഒരുക്കിയിട്ടുണ്ട്.
ഗ്രാൻഡ് മാംഗോ ഫെസ്റ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ ശരീഫ് ബി.സി, ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, അഡ്മിൻ മാനേജർ നിതിൽ, പി.ആർ മാനേജർ സിദ്ദീഖ്, മാൾ മാനേജർ നവാബ്, മാർക്കറ്റിങ് മാനേജർ ഷംസീർ എന്നിവർ പങ്കെടുത്തു. മാംഗോ ഫെസ്റ്റ് മേയ് 11ന് സമാപിക്കും. എല്ലാ ഉപഭോക്താക്കളെയും ഈ ഫെസ്റ്റ് സന്ദർശിക്കാനും ഓഫറുകൾ പരമാവധി ഉപയോഗപ്പെടുത്താനും ഹാർദവമായി സ്വാഗതം ചെയ്യുന്നുവെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.