മാമോക് ഖത്തർ പ്രവർത്തകർ
ദോഹ: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് മുക്കം എം.എ.എം.ഒ കോളേജ് അലുമ്നി ഖത്തർ ചാപ്റ്റർ. രാവിലെ 7.30 മുതൽ തുടങ്ങിയ ഡോണേഷൻ ഡ്രൈവിൽ നിരവധി പൂർവ വിദ്യാർഥികൾ പങ്കെടുത്തു. അബ്ദുറഊഫ് കൊണ്ടോട്ടി, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം സെക്രട്ടറി മുഹമ്മദ് കുഞ്ഞി, സീനിയർ അലുമ്നി മെമ്പർ അർളയിൽ അഹമ്മദ് കുട്ടി തുടങ്ങിയവർ സന്ദർശിച്ചു. പ്രസിഡന്റ് കെൻസ ഇല്യാസ്, നാസിഫ് മൊയ്തു, ഇർഷാദ് ചേന്ദമംഗല്ലൂർ, അബ്ബാസ് മുക്കം, അമീൻ കൊടിയത്തൂർ, ഷംസു കൊടുവള്ളി, അഫ്സൽ കൊടുവള്ളി, മെഹഫിൽ, ഷാഫി ചെറൂപ്പ, ഷമീർ ചേന്ദമംഗലൂർ, ലബീബ് പാഴൂർ, നിഷാദ്, ജാബിർ, അഫ്സൽ മാവൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.